കൊടുങ്കാറ്റായി വീശിയടിച്ച ഷോട്ടുകൾ ക്കൊടുവിൽ ഒരു ഗോളിന് ചുവപ്പൻ സ്പയിൻ കപ്പ് ഉയർത്തി.
ന്യൂജഴ്‌സി :മെഡിറ്ററേനിയൻ പട
ചുവപ്പൻ ചക്രവാളത്തിൽ മിന്നി തിളങ്ങി കൊടുങ്കാറ്റായി വീശിയടിച്ച ഷോട്ടുകൾക്കൊടുവിൽ ഒരു ഗോളിന് ചുവപ്പൻ സ്പയിൻ
ഫിഫ ലോകകപ്പിൽ കപ്പ് ഉയർത്ത.
അധിക സമയത്തേക്ക് നീണ്ട ത്രില്ലർ ഫൈനലിൽ അർജന്‍റീനയെ വീഴ്ത്തിയ സ്പെയിൻ 2010 ന് ശേഷമാണ് വീണ്ടും ലോകകപ്പ് കിരീടം നേടുന്നത് .

106ാം മിനിറ്റിൽ പകരക്കാരൻ ഫെറാൻ ടോറസാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. വലതു വിങ്ങിൽനിന്ന് ബാക് പോസ്റ്റിലേക്ക് ഉയർത്തി നൽകിയ ക്രോസ് നികോ വില്യംസ് ഹെഡ്ഡ് ചെയ്ത് ടോറസിനു മുന്നിലേക്കിട്ടു കൊടുത്തു. ഒട്ടും താമസിയാതെ ടോറസിന്‍റെ ഒരു കിടിലൻ ഷോട്ട് വലയിൽ.


33–ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററിനെ സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി ഫൗൾ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കിൽനിന്നുള്ള അർജന്റീനയുടെ നീക്കം സ്പാനിഷ് താരങ്ങള്‍ പരാജയപ്പെടുത്തി. പിന്നാലെ 39 ാം മിനിറ്റിൽ അർജന്റീന ബോക്സിനു മുന്നിൽനിന്ന് പന്തു ലഭിച്ച ഒയർസബാൽ പോസ്റ്റിന്റെ മധ്യ ഭാഗത്തേക്ക് നിന്ന് തൊടുത്ത ഷോട്ട് അർജന്റീന ഗോൾ കീപ്പർ മാർട്ടിനസ് ഡൈവ് ചെയ്ത് കയ്യിലൊതുക്കി.
അതേസമയം, 117 ാം മിനിറ്റിൽ മെസ്സിയിലൂടെയാണ് മത്സരത്തിൽ ആദ്യമായി അർജന്റീന ഗോൾശ്രമം നടത്തിയത്. മത്സരത്തിൽ ആകെ രണ്ട് ഗോൾശ്രമങ്ങളാണ് നടത്തിയത്. രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. 2010 ലാണ് മുൻപ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി.
സ്പാനിഷ് പടയുടെ ആക്രമണത്തോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. അഞ്ചാം മിനിറ്റിൽ പന്തുമായി ബോക്സിലേക്കു കുതിച്ചെത്തിയ സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിന്റെ ഷോട്ട് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് തടുത്തി. പിന്നാലെ സ്പാനിഷ് പാതിയിലേക്ക് അർജന്റീനിയൻ പ്രത്യാക്രമണം. കുതിച്ചെത്തിയ മെസ്സിയുടെ നീക്കത്തിൽ ബോക്സിനു പുറത്തേക്ക് കുതിച്ചെത്തിയ ഗോൾ കീപ്പർ ഉനായ് സിമോൻ പന്ത് തട്ടിയകറ്റി അപകടം ഒഴിവാക്കി. 14 ാം മിനിറ്റിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച സ്പാനിഷ് താരം ദാനി ഓൽമോയ്ക്കെതിരെ അർജന്റീന താരം അലക്സിസ് മാക് അലിസ്റ്ററുടെ ഫൗൾ. ചികിത്സ തേടിയ ശേഷം ഓൽമോ കളി തുടർന്നു. 33–ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററിനെ സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി ഫൗൾ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കിൽനിന്നുള്ള അർജന്റീനയുടെ നീക്കം സ്പാനിഷ് താരങ്ങള്‍ പരാജയപ്പെടുത്തി. പിന്നാലെ 39 ാം മിനിറ്റിൽ അർജന്റീന ബോക്സിനു മുന്നിൽനിന്ന് പന്തു ലഭിച്ച ഒയർസബാൽ പോസ്റ്റിന്റെ മധ്യ ഭാഗത്തേക്ക് നിന്ന് തൊടുത്ത ഷോട്ട് അർജന്റീന ഗോൾ കീപ്പർ മാർട്ടിനസ് ഡൈവ് ചെയ്ത് കയ്യിലൊതുക്കി.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ അർജന്റീനിയൻ പോസ്റ്റിലേക്ക് കുതിച്ചെത്തി സ്പെയിനിന്റെ അലക്സ് ബെന തൊടുത്ത ഷോട്ട് ഗോൾ കീപ്പർ രക്ഷപ്പെടുത്തി. 51 ാം മിനിറ്റിൽ സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ ഫൗൾ ചെയ്തതിനെ തുടർന്ന് സ്പെയിൻ, അർജന്റീന താരങ്ങൾ തമ്മിൽ ഉണ്ടായ വാക്കുതർക്കം ഉന്തുംതള്ളിലും കലാശിച്ചതിനു പിന്നാലെ ലിയാൻഡ്രോ പെരേഡസിന് മഞ്ഞ കാർഡ് ലഭിച്ചു. പിന്നാലെ സ്പാനിഷ് താരം പെഡ്രോ പോറോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ ലമീൻ യമാലിന്റെ ഷോട്ട് അർജന്റീന പ്രതിരോധം തട്ടിയകറ്റി. 66 ാം മിനിറ്റിൽ പന്തുമായി അർജന്റീന ബോക്സിലേക്ക് ഇരച്ചു കയറിയ ലമീൻ യമാൽ, പ്രതിരോധ താരങ്ങളെ വെട്ടിച്ച് നൽകിയ ഗംഭീര ക്രോസ് ടോറസ് ഗോൾവല ലക്ഷ്യമാക്കി ഹെഡ് ചെയ്തെങ്കിലും അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസ് കൈപ്പിടിയിലാക്കി.
75 മിനിറ്റ് പിന്നിട്ടതോടെ സ്പെയിൻ ആക്രമണം കടുപ്പിച്ചു. അർജന്റീനിയൻ ബോക്സിൽ തുടരെ ആക്രമണം അഴിച്ചുവിട്ട സ്പെയിനിനു പക്ഷെ ഗോൾ കണ്ടെത്താനായില്ല. പെദ്രിയും പൗ കുബാർസിയും എടുത്ത ഷോട്ടുകൾ അർജന്റീന ഗോൾ കീപ്പർ രക്ഷപ്പെടുത്തി. 81–ാം മിനിറ്റില്‍ ലമീൻ യമാലിന്റെ ക്രോസിൽ ഉയർന്നു ചാടിയ ഐമെറിക് ലപോർട്ട് അർജന്റീന പോസ്റ്റിലേക്ക് ഹെഡ് ചെയ്തെങ്കിലും ഗോൾ കീപ്പർ എമിലിയാനോ മാര്‍ട്ടിനസ് വീണ്ടും രക്ഷകനായി. നിശ്ചിത സമയത്തിന് അധിക സമയത്ത് പൗ കുബാർസിയെ ഫൗൾ ചെയ്ത എൻസോ ഫെർണാണ്ടസിന് റഫറി ചുവപ്പ് കാർഡ് നൽകി. പിന്നാലെ ബോക്സിനു മുന്നിൽ നിന്ന് യമാലിന്റെ ഫ്രീകിക്ക് എമിലിയാനോ മാര്‍ട്ടിനസ് ഡൈവ് ചെയ്ത് തടുത്തു. ഇതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നത്

