AI girlfriend

അന്താ രാഷ്ട്ര ക്രിമിനൽ കോടതി യുദ്ധ കുറ്റവാളിയായി പ്രഖ്യാപിച്ച നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി ന്യൂയോർക്ക് മേയർ

ന്യൂയോർക്ക് : അന്താ രാഷ്ട്ര ക്രിമിനൽ കോടതി യുദ്ധ കുറ്റവാളിയായി പ്രഖ്യാപിച്ച നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാ ഒരുങ്ങുകയാണെന്ന് നൂയോർക്ക് സിറ്റി മേയർ മംദാനി
വരുന്ന സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ എത്തുമ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നിയമപരമായ സാധ്യതകൾ തേടുകയാണ് മംദാനി
ദി ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിലെ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യത്വരഹിതമായ സൈനിക നടപടികളുടെയും പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ നീക്കം.

നെതന്യാഹു ഒരു യുദ്ധക്കുറ്റവാളിയാണ്, അദ്ദേഹത്തിന്റെ സ്ഥാനം ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു’, മംദാനി പറഞ്ഞു. ന്യൂയോർക്ക് സിറ്റിയിലെ നിയമസംവിധാനങ്ങൾ അനുവദിക്കുന്ന പരമാവധി നടപടികൾ സ്വീകരിക്കുമെന്നും, ഇതിനായി നഗരത്തിലെ നിയമവിഭാഗവുമായി സജീവമായ ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മേയർ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുതന്നെ നെതന്യാഹു ന്യൂയോർക്കിൽ എത്തിയാൽ അറസ്റ്റ് ചെയ്യാൻ നടപടിയെടുക്കുമെന്ന് മംദാനി വാഗ്ദാനം ചെയ്തിരുന്നു
തന്റെ അറസ്റ്റ് സാധ്യതകളെക്കുറിച്ചുള്ള മംദാനിയുടെ പ്രസ്താവനയോട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ന്യൂയോർക്കിലെ റേഡിയോ അവതാരകനായ സിഡ് റോസൻബെർഗിന്റെ ഷോയിൽ സംസാരിക്കവെ, സൊഹ്റാൻ മംദാനിക്ക് രഹസ്യമായി ‘അമേരിക്കയോട് വെറുപ്പാണ് എന്ന് അദ്ദേഹം പറഞ്ഞു
അമേരിക്കൻ മൂല്യങ്ങളോട് ചേർന്നുനിൽക്കുന്ന ഒരേയൊരു ജനാധിപത്യ രാജ്യമായ ഇസ്രായേലിനെ അപലപിക്കുന്നത് അമേരിക്കയെ വെറുക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ 7ലെ ആക്രമണത്തിന് ശേഷം മംദാനി ഹമാസിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും, അദ്ദേഹം ആരെയാണ് പ്രശംസിക്കുന്നതെന്നും ആരെയാണ് തള്ളിപ്പറയുന്നതെന്നും പൊതുജനങ്ങൾ പരിശോധിക്കണമെന്നും
പറഞ്ഞു
മംദാനിയുടെ മുന്നറിയിപ്പുകൾ നിലനിൽക്കുമ്പോഴും വരുന്ന സെപ്റ്റംബറിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ ബെഞ്ചമിൻ നെതന്യാഹു പങ്കെടുക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഒരു നഗരത്തിന്റെ മേയർക്ക് അന്താരാഷ്ട്ര നേതാക്കളെ അറസ്റ്റ് ചെയ്യാൻ യാതൊരു നിയമപരമായ അധികാരവുമില്ലെന്ന് ഇസ്രായേലിന്റെ യുഎൻ അംബാസഡർ ഡാനി ഡാനോൺ, കോൺസൽ ജനറൽ ഓഫിർ അകുനിസ് എന്നിവർ പ്രതികരിച്ചു

പ്രസ്താവനകൾ യാതൊരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ലെന്നും, നെതന്യാഹു അഭിമാനത്തോടെ ന്യൂയോർക്കിൽ എത്തി ലോകത്തിന് മുന്നിൽ ഇസ്രായേലിന്റെ നിലപാടുകൾ വ്യക്തമാക്കുമെന്നും ഡാനി ഡാനോൺ പറഞ്ഞു. തന്റെ അധികാരപരിധിയിൽ വരാത്ത കാര്യങ്ങളിൽ ഇടപെടാതെ ന്യൂയോർക്ക് നഗരത്തിന്റെ ഭരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മംദാനി ശ്രമിക്കേണ്ടതെന്ന് കോൺസൽ ജനറൽ പരിഹസിച്ചു. അമേരിക്കയിലെ ഡെമോക്രാറ്റിക് വോട്ടർമാർക്കിടയിൽ ഇസ്രായേൽ നയങ്ങൾക്കെതിരെ വർധിച്ചു വരുന്ന

Leave a Reply

Your email address will not be published. Required fields are marked *