ഇറാനിൽ യുഎസ് ആക്രമണം നടത്തിയാൽ ഇസ്രാ യേലിനും യു.എസ് സൈനിക താവളങ്ങ ൾക്കുമെതിരെ പ്രതികാരം ചെയ്യുമെന്ന് ടെഹ്‌റാൻ.
ടെഹ്റാൻ / ന്യൂയോർക്ക് : ഇറാനിൽ യുഎസ് ആക്രമണം നടത്തിയാൽ ഇസ്രായേലിനും യു.എസ് സൈനിക താവളങ്ങൾക്കുമെതിരെ പ്രതികാരം ചെയ്യുമെന്ന് ടെഹ്‌റാ ‘ അമേരിക്കക്ക് മുന്നറിയിപ്പ് നൽകി. . ഏതെങ്കിലും യുഎസ് ഇടപെടലിനുള്ള സാധ്യതയെക്കുറിച്ച് ഇസ്രായേൽ അതീവ ജാഗ്രതയിലാണെന്ന് ഇസ്രായേൽ വൃത്തങ്ങൾ പറഞ്ഞ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്.
2022 ന് ശേഷമുള്ള ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധമാണ് ഇറാൻ നേരിടുന്നത്.
പ്രകടനക്കാർക്കെതിരെ ബലപ്രയോഗം നടത്തുന്നതിനെതിരെ ഇറാൻ നേതാക്കൾക്ക് ട്രമ്പിൻ്റെ മുന്നറിയിപ്പ്നെ തുടർന്ന് പ്രക്ഷോപക്കാർ യു.എസ് ഏജൻ്റുമാരാണെന്നും അവരെ ശക്തമായി നേരിടുമെന്നും സുപ്രീം ലീഡർ അലി ഖുമൈനി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ അമേരിക്കയിൽ പ്രവാസത്തിലുള്ള ഇറാനിൽ നിന്നും ഒളിച്ചോടിയ റസാ പഹ് ലവി പ്രക്ഷോഭകാരികൾക്ക് പിന്തുണ പ്രഖ്യാപിച്ചു മാത്രമല്ല ദിവസങ്ങൾക്കകം ഇറാനോടൊപ്പം ചേരും എന്നും അദ്ദേഹം പറഞ്ഞു ട്രമ്പുമായു അദ്ദേഹം സംസാരിച്ചതായും
വെളിപ്പെടുത്തി
ഇറാനിൽ ഇടപെടാനുള്ള സാധ്യത ഇവരുടെ പ്രസ്താവനയിൽ ‘ എടുത്തു പറഞ്ഞു
വില വർധനവിനും സാമ്പത്തിക തകർച്ചക്കുമെതിരെ തുടങ്ങിയ സമരം ഭരണ കൂടത്തെ അട്ടിമറിക്കാനുള്ള പ്രക്ഷോപമായി മാറുകയായിരുന്നു.ഇസ്റാഈലിൻ്റെ പിന്തുണ പ്രക്ഷോപകാരികൾക്കുണ്ടെന്നാണ് ഇറാൻ പറയുന്നത്.
പ്രക്ഷോപത്തിൽ 116 പേർ മരിക്കുകയും 2000 പേര അറസ്റ്റ് ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനിടയിൽ 1979 ലെ ഇസ്ലാമിക വിപ്ലവത്താൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാനിലെ ഷായുടെ മകൻ റെസ പഹ്‌ലവിയെ ചില പ്രതിഷേധക്കാർ പിന്തുണയ്ക്കുന്നുണ്ട്.
1953 ൽ മുഹമ്മദ് മൊസാദ്ദെഗിന്റെ പുരോഗമന സർക്കാരിനെതിരെ യുഎസും ബ്രിട്ടീഷ് രഹസ്യ ഏജൻസിയും ഒരു അട്ടിമറി സംഘടിപ്പിച്ചതിനെത്തുടർന്ന് വീണ്ടും റസാ പഹ് ലവിയുടെ പിതാവ് മുഹമ്മദ് റഷാ പഹ്ലവി അധികാരത്തിൽ വരികയായിരുന്നു. അദ്ദേഹത്തിന്റെ ക്രൂരമായ ഭരണകൂടത്തി നെതിരെ നടന്ന ജനകീയ പ്രക്ഷോപമാണ് ഇറാനെ ഇസ് ലാമിക് റിപ്പബ്ലിലേക്ക് നയിച്ചത്

