സീബ്രാലൈ നിലൂടെ റോഡ് മുറിച്ചു കടക്കുകയാ യിരുന്ന വിദ്യാർഥിനി കളെ ടോറസ് ലോറി ഇടിച്ചുതെ റിപ്പിച്ചു സി.സി, ടി വി ദൃശ്യം പുറത്ത്
വയനാട്:മേപ്പാടിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർഥിനികളെ ടോറസ് ലോറി ഇടിച്ചുതെറിപ്പിച്ച.
വൈകുന്നേരം നാലരയോടെ മേപ്പാടി ടൗണിലായിരുന്നു അപകടം. പരുക്കേറ്റ രണ്ട് വിദ്യാർഥിനികളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. സ്കൂള്‍ സമയത്ത് ടിപ്പർ ലോറികള്‍ക്ക് നിയന്ത്രണമുള്ളപ്പോഴാണ് നിയമം ലംഘിച്ച് വാഹനങ്ങള്‍ ചീറിപ്പായുന്നതെന്ന് നാട്ടുകാർ പറയുന്നു.
സ്കൂള്‍ വിട്ട് സഹപാഠികള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികള്‍. നാല് കുട്ടികള്‍ ചേർന്ന് സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ ടോറസ് ലോറി ഇവരെ ഇടിച്ചത്. മുന്നില്‍ നടന്ന രണ്ട് കുട്ടികള്‍ റോഡ് മുറിച്ചു കടന്നതിന് തൊട്ടുപിന്നാലെ എത്തിയ മറ്റ് രണ്ട് പേരെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു
വാഹനം വരുന്നത് കണ്ട് കുട്ടികള്‍ നിലവിളിച്ചുകൊണ്ട് മാറാൻ ശ്രമിച്ചെങ്കിലും അതിവേഗത്തിലെത്തിയ ലോറി കുട്ടികളെ തട്ടി തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിനികളെ ഉടൻ തന്നെ നാട്ടുകാരും വ്യാപാരികളും ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റവരില്‍ ഒരാള്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
അപകടത്തിന്റെ ഭീതിയേറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സീബ്രാലൈനിന് സമീപത്തെ കടയിലെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഡ്രൈവർ വേഗത കുറയ്ക്കാതെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ മേപ്പാടി പൊലിസ് കേസെടുക്കും. സീബ്രാലൈനിലൂടെ കാല്‍നടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോള്‍ വാഹനം നിർത്താതെ പോയതിനും അശ്രദ്ധമായി വണ്ടിയോടിച്ചതിനും ഡ്രൈവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.

