സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

വണ്ടൂർ:സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു​
വണ്ടൂർ കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോൾ വെള്ളത്തിൽ അകപ്പെട്ട സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിപ്പോയ വിദ്യാർഥി ആശുപത്രിയിൽ മരിച്ചു. കൂരാട് പനംപൊയിൽ മരുതത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ അയ്മൻ ഗഫൂർ (11) ആണ് മരിച്ചത്. ചൊവ്വാ വൈകിട്ടാണ് അപകടമുണ്ടായത്. കൂരാട് പഴേടം പനംപൊയിൽ ജിഎൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും സ്കൂൾ ലീഡറുമാണ്.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നുഉപജില്ല കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇന്ന് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിച്ച് കൂരാട് ജുമാ മസ്ജിദിൽ കബറടക്കും. വിദേശത്തായിരുന്നു പിതാവ് അബ്ദുൽ ഗഫൂർ ദുരന്ത വിവരമറിഞ്ഞ് നാട്ടിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *