ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യം കോടതി വീണ്ടും തള്ളി

കുന്ദമംഗലം :  (കോഴിക്കോട്  )ബസിൽ യുവാവിനെ അതിക്രമകാരിയായി
ചിത്രീകരിച്ച് വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യം കോടതി വീണ്ടും തള്ള. ജാമ്യാപേക്ഷ പരിഗണിക്കുന്നത്  കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നാളെ ഷിംജിതക്ക് വേണ്ടി പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ നല്‍കും.
ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *