തമിഴ്നാട്ടിൽ 19കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് ആരോപണവുമായി യുവാവ്

’ചെന്നൈ:തമിഴ്നാട്ടിൽ 19കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് ആരോപണവുമായി യുവാവവ രംഗത്ത് . തിരുനെൽവേലിയിൽ രജിസ്റ്റർ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ 19കാരിമരിച്ചത് .

തിരുനെൽവേലി പേട്ട സ്വദേശിയായ 25കാരൻ അനന്ത കൃഷണനും 19കാരി ശിവമതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു . ഒരു വർഷം മുൻപ് വിവാഹാലോചനയുമായി ശിവമതിയുടെ വീട്ടിലെത്തിയ അനന്തകൃഷ്ണനെ പട്ടികജാതിക്കാരനെന്ന് ആക്ഷേപിച്ച് കുടുബം മടക്കിയയച്ചു.

വീട്ടുകാരുടെ എതിപ്പ് തള്ളി പ്രണയബന്ധത്തിൽ തുടർന്ന ഇരുവരും കഴിഞ്ഞ മാസം രജിസ്റ്റർ വിവാഹത്തിനുള്ള ശ്രമം തുടങ്ങിയിരുന്നു. ഈ മാസം ആറാം തീയതി ചെങ്കോട്ടയിലെ ശിവകാമി അമ്മൻ ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. രജിസ്റ്റർ വിവാഹത്തിന് മുന്നോടിയായി റവന്യു വകുപ്പിൽ നിന്ന് അവിവാഹിതരെന്ന സർട്ടിഫിക്കറ്റും നേടി.

വിവാഹ വിവരം അറിഞ്ഞ ശിവമതിയുടെ വീട്ടുകാർ പെൺകുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങി വീട്ടുതടങ്കലിലാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുത്തശ്ശിയുടെ ഫോണിൽ നിന്ന് അനന്തകൃഷ്ണനെ വിളിച്ച ശിവമതി തന്നെ വീട്ടുകാർ മർദ്ദിച്ച് അവശയാക്കിയെന്നും കൊല്ലുമെന്ന പേടിയുണ്ടെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *