ശബരിമല സ്വർണ്ണ ക്കൊള്ള; പോറ്റിയുമായുള്ള ബന്ധം കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു.
തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധ നിഷേധിച്ച കടകംപള്ളി സുരേന്ദ്രനെ പ്രതിരോധത്തിലാക്കി പുതിയ ചിത്രങ്ങൾ. പോറ്റിയുടെ കുടുംബത്തോടൊപ്പം മുൻ മന്ത്രി സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ഔദ്യോഗികമായ ബന്ധങ്ങൾ മാത്രമേയുള്ളൂ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രൻ നേരത്തെ വിശദീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങൾ ഈ വാദത്തെ ചോദ്യം ചെയ്യുന്നതാണ്.
വെറുമൊരു ഔദ്യോഗിക കൂടിക്കാഴ്ചയല്ല, മറിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടന്ന സ്വകാര്യ ചടങ്ങുകളിലും കുടുംബ സംഗമങ്ങളിലും കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തതായാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്

