ഒരുതവണ ടോൾ കടക്കാൻ 15 രൂപ, വാർഷിക പാസ്സ് എടുത്തത് 50 ലക്ഷംപേർ; പാസ് എങ്ങനെ എടുക്കാം?!, ഗുണങ്ങളും അറിയാം
ദേശീയപാതകളിൽ ആറ് മാസം ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ട് ദേശീയപാത അതോറിറ്റി വാർഷിക ടോൾ പാസ് സംവിധാനം അവതരിപ്പിച്ചു. ഇന്ത്യയിലെ ടോൾ സംവിധാനത്തിൽ ഏറ്റവും ഹിറ്റായ സംവിധാനമായാണ് വാർഷിക ടോൾ പാസിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 50 ലക്ഷം ആളുകളാണ് ഈ സംവിധാനം ഉപയോഗിച്ചത്. 26.55 കോടി രൂപയും ഈ ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.
https://chat.whatsapp.com/KHoWZ5XkrkYEGL3AYDgece?mode=hqrc
ദേശീയപാതയിൽ ഫാസ്‌റ്റാഗ് മുഖേന ടോൾ നൽകുന്ന കാറുകളിൽ 28-നും വാർഷിക പാസ് ഉപയോഗിച്ചും കേന്ദ്ര ഉപരിതല ഗതാഗതം അറിയിച്ചു. കൂടുതൽ ആളുകൾ ഈ പ്രയോജനപ്പെടുത്തുന്നതിൻ്റെ തെളിവാണിതെന്നും സംവിധാനം അവകാശപ്പെടുന്നു. വാർഷിക പാസ് ഉപയോഗത്തിൽ *_ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഛണ്ഡിഗഡ്_* ആണ്. വാർഷിക പാസിൻ്റെ 14 ശതമാനവും ഇവിടെയാണ്. *_രണ്ടും മൂന്നും സ്ഥാനത്ത് യഥാക്രമം തമിഴ്നാടും ഡൽഹിയുമാണ്_*.
ഇന്ത്യയിലെ ദേശീയപാതകളിലും എക്‌സ്‌പ്രസ് ഹൈവേകളിലുമായി 1150 ടോൾ പ്ലാസകളിൽ ഫാസ്‌റ്റാഗ് വാർഷിക പാസ് സ്വീകരിക്കുന്നുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞ യാത്രകളാണ് ഈ സംവിധാനത്തിൽ ലഭിക്കുന്നത്. *_ഫാസ്റ്റാഗ് ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടതില്ലെന്നതും ഈ സംവിധാനത്തിൻ്റെ മേന്മയാണ്_*. 3000 രൂപയ്ക്ക് ഫാസ്റ്റാഗിൻ്റെ വാർഷിക പാസ് എടുത്താൽ ഒരു വർഷം അല്ലെങ്കിൽ 200 യാത്രകളാണ് ലഭിക്കുന്നത്. *_ഇത് വാണിജ്യ വാഹനങ്ങൾക്ക് ലഭ്യമല്ല_*.
*വാർഷിക പാസ്സ് വിശദാംശങ്ങൾ*
👉200 യാത്രകൾ വരെയോ അല്ലെങ്കിൽ ഒരു കലണ്ടർ വർഷത്തേക്കോ (ഇവയിൽ ഏതാണോ ആദ്യം വരുന്നത്) 3000 രൂപയുടെ നിശ്ചിത ഫീസ്.
👉ഇന്ത്യയിലുടനീളമുള്ള ദേശീയ പാതകളിൽ ബാധകം.
👉വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമായി തയ്യാറാക്കിയതാണ് പുതിയ പാസ്.
👉സ്വകാര്യ നാല് ചക്ര വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു (കാറുകൾ, ജീപ്പുകൾ, വാനുകൾ).
👉അംഗീകൃത സർക്കാർ പ്ലാറ്റ്ഫോമുകൾ വഴി പാസ്സ് ആക്റ്റിവേറ്റ് ചെയ്യാനും പുതുക്കാനും സാധിക്കും.
*പ്രയോജനങ്ങൾ*
👉ഇടയ്ക്കിടെ ടോൾ വാഹനം നിർത്താതെ തടസ്സമില്ലാതെ യാത്ര ചെയ്യാം.
👉പ്ലാസകളിലെ തിരക്കും കാത്തിരിപ്പ് സമയവും കുറയുന്നു.
https://chat.whatsapp.com/KHoWZ5XkrkYEGL3AYDgece?mode=hqrc
👉എളുപ്പത്തിൽ ആക്ടിവേഷനും പുതുക്കലും സാധ്യമാക്കുന്ന ഡിജിറ്റൽ സൗകര്യം.
👉എല്ലാ ഫാസ്‌റ്റാഗ് സൗകര്യമുള്ള ടോൾ പ്ലാസുകളിലും രാജ്യവ്യാപകമായ കവറേജ്.
*പാസ് എങ്ങനെ എടുക്കാം/പുതുക്കാം*
വാഹന ഉടമകൾക്ക് പാസ് എടുക്കാനും പുതുക്കാനും എളുപ്പമാണ്. *_രാജ്മാർഗ് യാത്രാ ആപ്പ്_* സന്ദർശിച്ചോ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ), റോഡ് ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) എന്നിവയുടെ ഘടന വെബ്‌സൈറ്റുകൾ സന്ദർശിച്ചോ ഇവ എളുപ്പത്തിൽ കൈകാര്യം ചെയ്യാം. ഈ പ്രക്രിയയ്ക്ക് സാധുവായ ഫാസ്‌റ്റാഗ് വിവരങ്ങൾ, വാഹന രജിസ്‌ട്രേഷൻ നമ്പർ, അടിസ്ഥാന പരിശോധന എന്നിവ ആവശ്യമായി വരും.

