എസ്. ഐ. ആർ പൂർത്തിയായപ്പോൾ 68 ലക്ഷം പേരെ വെട്ടി ഗുജറാത്ത് ഒന്നാം സ്ഥാനത്ത്
ന്യൂഡൽഹി: എസ്. ഐ. ആർ പൂർത്തിയായപ്പോൾ 68 ലക്ഷം പേരെ വെട്ടി ഗുജറാത്ത് ഒന്നാം സ്ഥാനത്ത ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടിക തീവ്ര പരിഷ്കരണ നടപടികൾ പൂർത്തിയായ പ്പോൾവലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അർഹതയില്ലാത്ത വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 68,12,711 വോട്ടർമാരെയാണ് ഇവിടെ ഒഴിവാക്കിയത്. പരിഷ്കരണത്തിന് മുൻപ് ഗുജറാത്തിൽ 5,08,43,436 വോട്ടർമാരാണ് ഉണ്ടായിരുന്നത്, എന്നാൽ ഇപ്പോൾ ഇത് 4,40,30,725 ആയി കുറഞ്ഞു (-13.40%). മധ്യപ്രദേശിൽ 34,25,078 വോട്ടർമാരെ ഒഴിവാക്കി. ഇതോടെ വോട്ടർമാരുടെ എണ്ണം 5,74,06,143-ൽ നിന്ന് 5,39,81,065 ആയി കുറഞ്ഞു (-5.97%).
മറ്റ് സംസ്ഥാനങ്ങളിലും വലിയ തോതിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. രാജസ്ഥാനിൽ വോട്ടർമാരുടെ എണ്ണം 5,46,56,215ൽ നിന്ന് 5,15,19,929 ആയി കുറഞ്ഞു (31,36,286 പേരെ ഒഴിവാക്കി). ഛത്തീസ്ഗഡിൽ 2,12,30,737ൽ നിന്ന് 1,87,30,914 ആയും (-24,99,823), കേരളത്തിൽ 2,78,50,855ൽ നിന്ന് 2,69,53,644 ആയും (-8,97,211), ഗോവയിൽ 11,85,034ൽ നിന്ന് 10,57,566 ആയും (-1,27,468) വോട്ടർമാരുടെ എണ്ണം കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 3,10,404-ൽ നിന്ന് 2,58,040 ആയും, പുതുച്ചേരിയിൽ 10,21,578-ൽ നിന്ന് 9,44,211 ആയും, ലക്ഷദ്വീപിൽ 57,813-ൽ നിന്ന് 57,607 ആയും വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായതായാണ് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നത്.

