വെള്ളിപ്പറമ്പിൽ വിളയിൽ ഫസീലക്ക് സ്മാരകമുയർന്നു.

വെള്ളിപ്പറമ്പ് :
മാപ്പിളപ്പാട്ടിന്റെ ഇശല്‍ മഴ പെയ്യിച്ച വിളയില്‍
ഫസീല ക്ക് സ്നേഹ സ്മരണയായി സ്മാരകമുയർന്നു
മലപ്പുറത്തെ വിളയിൽ ഗ്രാമത്തിൽ നിന്നും മാപ്പിളപ്പാട്ടിൻ്റെ ഇശലുകകളുമായെത്തി കോഴിക്കോട്ടെ വെള്ളിപ്പറമ്പിൽ താമസമാക്കിയ ഫസീലയുടെഓർമകളിൽപെരുവയൽ പഞ്ചായത്ത്പദ്ധതിയിൽ ഉൾപ്പെടുത്തിനിർമിച്ചഫസീല സാംസ്കാ രിക കോർണർ ’എം.കെ. രാഘവൻ എം.പി.നാടിന് സമർപ്പിച്ചു
ചടങ്ങിൽ പെരുവേൽ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി അധ്യക്ഷയായിരുന്നു.
ചടങ്ങിൽ ഫൈസൽ എളേറ്റിൽ ,ബാപ്പു വെള്ളിപറമ്പ് ടി പി ചെറുപ്പ രാഹുൽ കൈമല,സലാം ഫോക്കസ് മാൾ
രാധാകൃഷ്ണൻ പൂവത്തിങ്കൽ
പി എൻ മൊയ്തീൻ കോയ
അനീഷ് പാലാട്ട് ,എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡൻറ് പി.കെ ശറഫുദ്ദീൻ
സ്വാഗതവും വാർഡ് മെമ്പർ ബിജു ശിവദാസ് നന്ദിയു പറഞ്ഞു
ഫസീല കോർണർ രൂപകല്പന ചെയ്ത കൺവീനർ വി. അശ്റഫിനെ പെരുവയൽ ഗ്രാമ പഞ്ചായത്ത് ആദരിച്ചു.
വെള്ളിപ്പറമ്പിലെ കലാകാരൻമാർക്ക് ചടങ്ങിൽ ആദരം നൽകി.
ജനഹൃദയങ്ങളിൽ മാപ്പിള പ്പാട്ടിൻ്റെ ഈണവും താളവും തീർത്ത ഫസീലയെ മറക്കാൻ കഴിയാത്ത ഓർമകളായി നില നിർത്താൻ നാട്ടുകാർ ചേർന്നാണ് വെളളിപ്പറമ്പിലെ ആറാം മൈലിലെ റോഡരുകിൽ പ്രത്യേകം രൂപകല്പന ചെയ്ത് . ഇവിടെസാംസ്ക്കാരിക കോർണറും വയോജന പാർക്കും ഒരുക്കിയിട്ടുണ്ട്.
ഫസീലയോടൊപ്പം വേദികൾ പങ്കിട്ട പാട്ടുകാർ പങ്കെടുത്ത ഇശൽ പരിപാടിയും നടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *