കുറ്റിക്കാട്ടൂർ അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ
കോഴിക്കോട് കുറ്റിക്കാട്ടൂർ അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയി ദുര്യോധൻ മാലിക് നയാഗാർഹ് (38) ഗാർഹി നെ കോഴിക്കോട് സിറ്റി ഡാൻസാഫും മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ നേതൃത്വത്തിലുള്ള പോലീസ് ചേർന്നു പിടികൂടി രണ്ട് കിലോയോളം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു മാർക്കോട്ടിക്ക് സൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘം നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്
കെട്ടിടം നിർമ്മാണ തൊഴിലാളി എന്ന വ്യാജേന കേരളത്തിൽ എത്തി കഞ്ചാവ് വിൽപ്പന നടത്തി തിരിച്ചു നാട്ടിലേക്ക് പോകുന്നതാണ് ഇയാളുടെ സ്ഥിരം പരിപാടി’
ട്രെയിൻ മാർഗമാണ് കേരളത്തിൽ എത്തിച്ച വിൽപ്പന നടത്തുന്നത് കോളേജ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രായഭേദമന്യേ കുറ്റിക്കാട്ടൂരും പരിസരപ്രദേശങ്ങളിൽ പപ്പു ഭായ് എന്ന വിളിപ്പേരിൽ പരസ്യമായി കഞ്ചാവ് വില്ലനനടത്തി വരികയായിരുന്നു കുറ്റിക്കാട്ടൂർ പരിസരത്ത് ഇത്തരം തൊഴിലാളികൾ താമസിച്ചു വരുന്നത് ശക്തമായി. നിരീക്ഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ്
ഇൻസ്പെക്ടർ ബൈജു കെ പൗലോസ് പറഞ്ഞു
ഡാൻസാഫ് എസ് ഐ മനോജ് എടയേടത്ത്
കെ അഖിലേഷ് സിനോജ് കാരയിൽ എം കെ ലതീഷ് ,പി കെ, സരുൺകുമാർ ,ടികെ തൗഫീക്ക് ,പി കെ ദിനീഷ് മെഡിക്കൽ കോളേജ് എ എസ് ഐ അസിം ഇബ്രാഹിം ബിജീഷ് പി ,ദിവാകരൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്

