സനാതന ധര്‍മത്തെ അവഹേളിക്കുന്ന തരത്തില്‍ സിനിമയെടുത്താല്‍ പ്രവര്‍ത്തകര്‍ നിര്‍മാതാക്കളുടെ വീട്ടില്‍ കയറും. ഭീഷണിയുമായി കർണി സേന

ന്യൂഡല്‍ഹി: സനാതന ധര്‍മത്തെ അവഹേളിക്കുന്ന തരത്തില്‍ സിനിമയെടുത്താല്‍ പ്രവര്‍ത്തകര്‍ നിര്‍മാതാക്കളുടെ വീട്ടില്‍ കയറ ആക്രമിക്കുമെന്ന ഭീഷണിയുമായി ക്ഷത്രിയ കര്‍ണി സേന ദേശീയ പ്രസിഡന്റ് രാജ് ശെഖാവത്ത്. പ്രവര്‍ത്തകര്‍ക്ക് തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശെഖാവത്ത് പറഞ്ഞു. നിര്‍മാതാക്കളെ വീട്ടില്‍ കയറി പാഠം പഠിപ്പിക്കുമെന്നാണ് ഭീഷണി.
‘ഞങ്ങളുടെ സംസ്‌കാരത്തെയും ആരാധനാമൂര്‍ത്തികളെയും സനാതന ധര്‍മത്തെയും അവഹേളിക്കുന്ന സിനിമയെടുത്താല്‍ നിര്‍മാതാക്കളുടെയും സംവിധായകരുടെയും വീട്ടില്‍ കയറി അവരെ ഒരു പാഠം പഠിപ്പിക്കും. കര്‍ണിസേന പ്രവര്‍ത്തകരോട് തയാറായിരിക്കാന്‍ ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ ഉടന്‍ മുംബൈയിലേക്ക് പോകും. അങ്ങനെയുള്ള സിനിമാക്കാരെ വീട്ടില്‍ പോയി കാണും’ -രാജ് ശെഖാവത്ത് പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന ‘യാദവ് ജി കി ലവ് സ്റ്റോറി’, ‘ഗൂസ്‌ഖോര്‍ പണ്ഡിറ്റ്’ എന്നീ സിനിമകള്‍ സാമുദായിക വികാരം വ്രണപ്പെടുത്തുന്നതാണ് എന്ന ആരോപണത്തിനിടെയാണ് കര്‍ണി സേന നേതാവിന്റെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *