വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

തിരുവനന്തപുരം: വായനയെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.പത്ത് മാര്‍ക്ക് കൊടുക്കാനുള്ള തീരുമാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വായനയുടെ വസന്തം എന്ന പദ്ധതിയുടെ ഭാഗമായി 24 കോടി രൂപയുടെ പുസ്തകങ്ങള്‍ കേരളത്തിലെ സ്‌കൂളുകളിലെ ലൈബ്രറികളില്‍ നല്‍കിയിട്ടുണ്ട്. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ അതെടുത്ത് വായിക്കുന്നില്ല.

വായന ബന്ധപ്പെട്ടവര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് കൊടുക്കണമെന്ന ആലോചന, പൊതുവിദ്യാഭ്യാസ വകുപ്പിന് ഉണ്ട്. മാധ്യമ സുഹൃത്തുക്കളുടെയും എഴുത്തുകാരുടെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയുമൊക്കെ യോഗം ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്നു.

അവര്‍ നല്‍കിയിരിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ പ്രോജക്ട് അടിസ്ഥാനത്തില്‍ അത് പരിഗണിക്കപ്പെടും. 10 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന നിര്‍ദേശം വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെയടക്കം അനുവാദത്തോടെ അടുത്ത അക്കാദമിക വര്‍ഷം അത് നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *