പതിനേഴ് കാരിയെ പീഡിപ്പിച്ച മോട്ടിവേഷൻ സ്പീക്കർ പിടിയിൽ.

കണ്ണൂർ:മോട്ടിവേഷന്‍ സ്പീക്കര്‍മാരുടെ പീഡന കഥകള്‍ വീണ്ടും. കൗണ്‍സിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷല്‍ സ്പീക്കര്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. കണ്ണൂര്‍ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു
ഹയർ സെക്കണ്ടറി മുൻ പ്രിൻസിപ്പൽ കൂടിയാണ് ഇദ്ദേഹം.
വിരമിച്ച ശേഷംഷാജു ഹയര്‍ സെക്കന്‍ഡറി വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സ്റ്റേറ്റ് ഫാക്കല്‍റ്റിയാണ്. കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസവകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗണ്‍സലിങ്ങും നടത്തിയിരുന്നു.
കഴിഞ്ഞാഴ്ച്ചയാണ് മലപ്പുറത്ത് പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട് അറസ്റ്റിലായത്. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ലഹരി വിരുദ്ധ പ്രവര്‍ത്തകന്‍ കൂടിയായ ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *