ഉദ്യോഗാർഥികൾക്ക് ആശ്വാസമായി പി എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി.

തിരുവനന്തപുരം: ഉദ്യോഗാർഥികൾക്ക് ആശ്വാസമായി പി എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇനി 40 വയസ് വരെ പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ ഉള്ളവർക്ക് 45 വയസുവരെ അപേക്ഷിക്കാനാകും.

നിലവില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് 36 വയസ്സായിരുന്നു പ്രായപരിധി. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 39 വയസ്സായിരുന്നു പ്രായപരിധി. എന്നാൽ ഇനി 43 വയസ് വരെ ഒ.ബി.സി വിഭാഗക്കാർക്ക് പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനാവും.

പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ.ബി. കോശി കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *