മുതിർന്ന സിപിഐ നേതാവ് ആർ നല്ല കണ്ണ് അന്തരിച്ചു

ചെന്നൈ:മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്രസമരസേനാനിയും ആയിരുന്ന ആർ നല്ല കണ്ണ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഉച്ചയോടെയായിരുന്നു അന്ത്യം .തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ നല്ല കണ്ണ് സിപിഐയുടെ തമിഴ്‌നാട്ടിലെ പ്രമുഖനേതാക്കളിൽ ഒരാളായിരുന്നു. പതിനഞ്ചാം വയസിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്ന നല്ല കണ്ണ് നിരവധി ജനകീയ സമരങ്ങളിൽ നേതൃത്വം വഹിച്ചു . പതിമൂന്ന് വർഷത്തോളം സിപിഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *