കെ.എസ് യു പ്രതിഷേധ ത്തിനിടെ പരിക്കേറ്റ മന്ത്രി വീണ ജോർജിനെ മുഖ്യ മന്ത്രി സന്ദർശിച്ചു.
കണ്ണൂർ:ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ മന്ത്രിക്കു പരുക്ക്. കഴുത്തിനു പരുക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മന്ത്രിക്കെതിരെ നടന്ന ആക്രമണം രാഷ്ട്രീയ ആഭാസമാണെന്നും അതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി ആശുപത്രിയിലെത്തി.കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നടന്ന പ്രതിഷേധത്തിലാണ് മന്ത്രിക്കു പരുക്കേറ്റത്. വന്ദേ ഭാരത് ട്രെയിനിൽ പോകാൻ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയ മന്ത്രിക്കു നേരേ പ്രതിഷേധക്കാർ പാഞ്ഞടുക്കുകയായിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാനായില്ല. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഇതിനു ശേഷമാണ് കഴുത്തിനും കൈക്കും മർദനമേറ്റെന്നും സാരമായി വേദനയുണ്ടെന്നും മന്ത്രി പറഞ്ഞത്. തുടർന്ന് പൊലീസ് സുരക്ഷയിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇതിനിടെ വ്യാപക പ്രതിഷേധത്തിന് cpm ആഹ്വാനം ചെയ്തു.

