AI girlfriend

ഇൻസ്റ്റയിലെ ഹായ് ഫ്രൻസ് വിളിച്ചു വന്ന മോദിക്ക് കാര്യങ്ങൾ അത്ര എളുപ്പമായില്ല ;കമൻ്റ് ബോക്സിൽ ഞെട്ടിച്ച് ജെൻസി.

ന്യൂഡൽഹി: ഇൻസ്റ്റയിലെ ഹായ് ഫ്രൻസ് വിളിച്ചു വന്ന മോദിക്ക് കാര്യങ്ങൾ അത്ര എളുപ്പമായില്ല കമൻ്റ് ബോക്സിൽ ഞെട്ടിച്ച ജെൻസ കൾ മോദിയുടെ മന്ത്രിയെ രാജി വെപ്പിക്കുന്നതിൽ കാര്യങ്ങൾ എത്തി

കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെയും വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായുമുള്ള നീറ്റ് പ്രക്ഷോഭം രാജ്യത്ത് ആളിക്കത്തുമ്പോള്‍, യുവാക്കളെ സ്വാധീനിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ നേരിട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാര്യങ്ങള്‍ അത്ര അനുകൂലമല്ല.

ടി.വി ചാനല്‍ ചര്‍ച്ചകള്‍ സജീവമായതോടെ ബി.ജെ.പി നേതാക്കള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെട്ടതുപോലെ ഇന്ററാക്ടീവ് പ്ലാറ്റ്ഫോമുകളിലേക്ക് എത്തുന്നതോടെ മോദിയും ജെന്‍ സി തലമുറയ്ക്ക് മുന്നില്‍ വളരെ എളുപ്പത്തില്‍ എക്സ്പോസ് ചെയ്യപ്പെടുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ വന്ന് ജെന്‍ സികളെ തൃപ്തിപ്പെടുത്താന്‍ നോക്കിയെങ്കിലും പ്രതിഷേധത്തിന് മുന്‍പില്‍ മുട്ടുമടക്കി വിദ്യഭ്യാസ മന്ത്രിയുടെ രാജി മോദിക്ക് ആവശ്യപ്പെടേണ്ടി വന്നിരിക്കുകയാണ്.

നേരത്തെ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ നിന്ന് പാതിവഴിയില്‍ ഇറങ്ങിപ്പോയതിന് ശേഷം ടെലിപ്രോംപ്റ്ററുകളുടെയും നിയന്ത്രിത മാധ്യമ അഭിമുഖങ്ങളുടെയും സുരക്ഷിത വലയത്തിലായിരുന്ന മോദി പുതിയ പരീക്ഷണമെന്നോണമാണ് ജെന്‍ സികളെ ലക്ഷ്യമിട്ട് നവമാധ്യമങ്ങളിലേക്ക് എത്തിയത്

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സി.ജെ.പിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ തുടരുന്ന സമരം ശക്തമായതോടെയാണ് യുവതലമുറയെ കയ്യിലെടുക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ചെറുപ്പക്കാരുമായി നേരിട്ട് സംവദിക്കാന്‍ ഇന്‍സ്റ്റഗ്രാം റീലുകളും തത്സമയ അപ്ഡേറ്റുകളും ഉപയോഗിക്കണമെന്നായിരുന്നു നിര്‍ദേശം.

ഇതിന് തുടര്‍ച്ചയായി, സ്ഥിരം പ്ലാറ്റ്ഫോമായ എക്‌സിനും ഫെയ്സ്ബുക്കിനും പുറമെ ഇന്‍സ്റ്റഗ്രാമിലും മോദി പുതിയ വീഡിയോകള്‍ പങ്കുവെക്കാന്‍ തുടങ്ങി.

ആദ്യ വീഡിയോയില്‍ ‘ഫ്രണ്ട്സ്…’ എന്ന് വിളിച്ച് കുശലാന്വേഷണത്തിന് ശ്രമിച്ച പ്രധാനമന്ത്രിയെ കമന്റ് ബോക്‌സില്‍ യുവതലമുറ നിര്‍ദയം ‘വറുത്തുകോരി’. തൊട്ടടുത്ത ദിവസം ‘താങ്ക്സ്’ പറഞ്ഞെത്തിയ അടുത്ത വീഡിയോയ്ക്കും രൂക്ഷമായ ട്രോളുകളും കടുത്ത ചോദ്യങ്ങളുമാണ് നേരിടേണ്ടി വന്നത്.

ഇത്രയും നാള്‍ വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയായിരുന്നു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നതെങ്കില്‍, ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ സാന്നിധ്യം കൂടിയതോടെ ചോദ്യങ്ങള്‍ നേരിട്ട് പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ‘ഇനിയും കുറച്ചധികം വീഡിയോകള്‍ കൂടി വന്നാല്‍ പിള്ളേര്‍ നിങ്ങളുടെ രാജി ആവശ്യപ്പെടും’ എന്നാണ് നെറ്റിസണ്‍സ് മുന്നറിയിപ്പ് നല്‍കുന്നത്.

ഒരുപക്ഷേ ഇന്ന് രാത്രി വന്ന് ‘ആജ് മധ്യരാത്രി സേ ഇന്‍സ്റ്റാഗ്രാം ലീഗല്‍ നഹി രഹേങ്കേ’ (ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇന്‍സ്റ്റഗ്രാം നിരോധിച്ചിരിക്കുന്നു) എന്ന് അങ്ങേര് പറയുമോ എന്തോ!’ എന്നാണ് പഴയ നോട്ട് നിരോധന പ്രഖ്യാപനങ്ങളെ പരിഹസിച്ച്, ട്രോളന്മാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്.

ഇന്‍സ്റ്റ പോയാല്‍ പിള്ളേര്‍ ഫേസ്ബുക്കും എക്‌സും പിടിക്കുമെന്നും അതോടെ ബിജെപി ഐ ടി സെല്ലിന്റെ ഇടപാട് പൂട്ടുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയും വൈറല്‍ വീഡിയോകളിലൂടെയുമാണ് നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ ജെന്‍ സി സമരം രാജ്യവ്യാപകമായി പടര്‍ന്നത്. വ്യാജ പ്രചാരണങ്ങളെക്കാള്‍ വസ്തുതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പുതിയ തലമുറയോട് പബ്ലിസിറ്റി അഭ്യാസങ്ങള്‍ നടക്കില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *