നാട് നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേ രിടാൻ ആഹ്വാനം ചെയ്ത് ജമാഅത്തെ ഇസ്ലാമി ഇഫ്ത്വാർ സംഗമം.
കോഴിക്കോട്:
സാഹോദര്യവും സൗഹാർദ്ദവും ഓർമിപ്പിച്ച് ജമാഅത്തെ ഇസ് ലാമി സംഘടിപ്പിച്ച
ഇഫ്ത്വാർ സംഗമം പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദേധയമായി.നാട് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാനുള്ള കരുത്താണ് സംഗമമെന്ന് ജമാ അത്തെ ഇസ് ലാമി അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു .
രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി വർഗീയവും സാമുദായികവുമായ ധ്രുവീകരണം നടത്തുകയും സ്പർധ വളർത്തുകയും ചെയ്യുന്ന പ്രതിലോമ ശക്തികളെ, കേരളത്തിന്റെ സാഹോദര്യത്തിലധിഷ്ഠിതമായ ജീവിതം കൊണ്ട് പ്രതിരോധിക്കാനാവുമെന്ന ആത്മവിശ്വാസം പകരുന്നതാണ് ഈ സംഗമമെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഐക്യദാർഢ്യവുമായി സംഗമം മാറി. വംശീയ ഉന്മൂലനത്തിനെതിരെ മലയാളത്തിന്റെ വൈവിധ്യങ്ങൾ ചേർത്തുവെച്ച കൈയൊപ്പായിരുന്നു ഈ ഇഫ്താർ സംഗമം.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവൻ എംപി, ഡോ. ഹുസൈൻ മടവൂർ (KNM), പി.എൻ. അബ്ദുല്ലത്വീഫ് മദനി (Wisdom), ഡോ. എം.കെ. മുനീർ എംഎൽഎ, അഹമ്മദ് ദേവർകോവിൽ എംഎൽഎ, പി.ടി.എ. റഹീം എംഎൽഎ, ടി.വി. ഇബ്രാഹീം എംഎൽഎ, റസാഖ് പാലേരി, ഫാദർ ടോണി മാഹി, കെ.പി. രാമനുണ്ണി, യു.കെ. കുമാരൻ, അഡ്വ. പ്രവീൺ കുമാർ (DCC പ്രസിഡന്റ്), വി.എസ്. ജോയ് (DCC പ്രസിഡന്റ്), കെ.പി. നൗഷാദലി (KPCC), നിയാസ് പുളിക്കലകത്ത് (പ്രസിഡന്റ് MSS), ഷാഫി ഹാജി (MES), എം.ഐ. അബ്ദുൽ അസീസ്, എ. സജീവൻ, ടി.പി. ചെറൂപ്പ, എൻ.പി. ചെക്കുട്ടി, പി.കെ. പാറക്കടവ്, കെ.എസ്. ഹരിഹരൻ, ബാബുരാജ് ഭഗവതി, ഒ. അബ്ദുറഹ്മാൻ, വി.പി. അബ്ദുറഹ്മാൻ (MES), എഞ്ചിനീയർ മമ്മദ് കോയ (MSS), അഡ്വ. മുഹമ്മദ് ഹനീഫ (മർകസുദ്ദഅവ), വി.എം. ഇബ്രാഹീം, കമാൽ വരദൂർ, ഷാഫി ചാലിയം, പി.കെ. ഫിറോസ്, അഡ്വ. ഫൈസൽ ബാബു, ഫാത്വിമ തഹ്ലിയ, ഡോ. ഫൈസൽ ഹുദവി, റഷീദ് ഹുദവി, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോ. പി.ജെ. വിൻസന്റ്, കെ.എ. ഷഫീഖ്, അംബിക, കാനേഷ് പൂനൂർ, ഹർഷാദ്, സമീർ ബിൻസി, ഡോ. ജമീൽ അഹ്മദ്, എം. നൗഷാദ്, ഡോ. വി. ഹിക്മതുല്ലാഹ്, എം.കെ. മുഹമ്മദലി, ടി.കെ. ഫാറൂഖ്, ഡോ. യസീൻ അഷ്റഫ്, പി.എം. സ്വാലിഹ്, പി.ഐ. നൗഷാദ്, ജിമ്മി ജയിംസ്, എൻ.പി., നിഷാദ് റാവുത്തർ, ഡോ. അലക്സാണ്ടർ, ഡോ. നവാസ് മൊയ്തു, ഡോ. അബ്ദുൽ അസീസ്, ശിഹാബ് പൂക്കോട്ടൂർ, അബ്ദുൽ ഹകീം നദ്വി, കാരാടൻ സുലൈമാൻ, കെ. സജ്ജാദ്, ടി. ശാക്കിർ, റജീന ബീഗം, ഷിഫാന സുബൈർ, തൗഫീഖ് മമ്പാട്, അഡ്വ. അബ്ദുൽ വാഹിദ് തുടങ്ങിയ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള പ്രമുഖർ പങ്കെടുത്തു.

