തോന്നിയപോലെ വാഹനമോടിച്ചാൽ പിടി വീഴും; ദേശീയപാത 66-ൽ വാഹനങ്ങൾ ഇനി ക്യാമറാ നിരീക്ഷണത്തിൽ

മലപ്പുറം :ദേശീയപാത 66-ൽ വാഹനങ്ങൾ ഇനി ക്യാമറാ നിരീക്ഷണത്തിൽ. മലപ്പുറം ജില്ലയിലൂടെ കടന്നുപോവുന്ന ഇടിമൂഴിയ്ക്കൽ മുതൽ കാപ്പിരിക്കാട് വരെയുള്ള റീചുകളിൽ 116 ക്യാമറകളാണ് മിഴി തുറന്നത്. അടുത്ത മാസത്തോടെ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങും. ആറുവരിയായി മാറിയ ദേശീയപാതയിൽ ഇനി തോന്നിയപോലെ വാഹനമോടിച്ചാൽ പിടി വീഴും. ഇടിമൂഴിയ്ക്കല്‍ മുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമുള്ള രണ്ട് റീച്ചുകളിലായി 58 വീതം കാമറകളാണ് സ്ഥാപിച്ചത്. ഇതിൽ 60 കാമറകള്‍ക്ക് 360 ഡിഗ്രിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുണ്ട്….

Read More