ആരോഗ്യരംഗത്തെ അവതാളത്തിലാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ് ൻ്റെ കോലം കത്തിച്ചു.

കുറ്റിക്കാട്ടൂർ:ആരോഗ്യരംഗത്തെ അവതാളത്തിലാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ്രാജി വെ ക്കണ മെ ന്നാവശ്യപ്പെട്ട യൂത്ത് കോൺഗ്രസ്മ ന്ത്രിയുടെ കോലം കത്തിച്ചു.   ആരോഗ്യ മേഖലയിൽ നിരന്തരം വീഴ്ചകൾ വന്നിട്ടും നടപടി എടുക്കാത്ത മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കുറ്റിക്കാട്ടൂർ നടത്തിയ പ്രകടനത്തിന് ശേഷമാണ് കോലം കത്തിച്ചത്. അനീഷ് പാലാട്ട്, ജുബിൻ , നവാസ് തടപ്പറമ്പ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Read More

ജനവിരുദ്ധ ഭരണകൂടത്തിനും മൗനം പാലിക്കുന്ന പ്രതിപക്ഷത്തിനുമെതിരെ ബദൽ രാഷ്ട്രീയം ഉയരണം. എസ്. ഡി. പി. ഐ.

കുന്ദമംഗലം :കേരളം ഭരിക്കുന്ന സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ ഇടപെടേണ്ട പ്രതിപക്ഷം കുറ്റകരമായ മൗനം പാലിക്കുന്നു. ഈ രണ്ട് മുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ് ഇതിനെതിരെയുള്ള ശക്തമായ ജനകീയ പ്രതിരോധമായി എസ്.ഡി.പി.ഐ മാറുമെന്ന് എസ്. ഡി. പി. ഐ. സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്.പി. അമീർ അലി പറഞ്ഞു. എസ്.ഡി.പി.ഐ കുന്ദമംഗലം നിയോജക മണ്ഡലം നിയമസഭ തിരഞ്ഞടുപ്പ് കൺവെൻഷൻ പൂവാട്ട്പറമ്പ് അയന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം എസ്ഡിപിഐകുന്ദമംഗലം നിയോജക മണ്ഡലം…

Read More

എൽഡിഎഫ് കുന്നമംഗലം മണ്ഡലം വികസന സന്ദേശ ജാഥക്ക് തുടക്കമായി

കുന്ന മംഗലം: പി.ടി.എ റഹീം എംഎൽഎ നയിക്കുന്ന എൽഡിഎഫ് കുന്നമംഗലം മണ്ഡലം വികസന സന്ദേശ ജാഥ കുന്നമംഗലത്ത് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ജാഥ വിവിധ പഞ്ചായത്തുകളിലെ പര്യടന ശേഷം ചൊവ്വാഴ്ച വൈകീട്ട് പാലാഴിയിൽ സമാപിക്കും. ജനാർദ്ദനൻ കളരിക്കണ്ടി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ പി.ടി.എ റഹീം എംഎൽഎ, വൈസ് ക്യാപ്റ്റൻ പി ഷൈപു, പൈലറ്റ് ചൂലൂർ നാരായണൻ, മാനേജർ കെ.കെ സദാനന്ദൻ, അബൂബക്കർ ഹാജി, പി ശിവാനന്ദൻ, എം സബീഷ് എന്നിവർ…

Read More

പെരുവയലിൽ യുഡിഎഫ് വികസനയാത്രയ്ക്ക് തുടക്കം

പെരുവയൽ:പെരുവയൽ പഞ്ചായത്ത്യു യുഡിഎഫ് വികസന യാത്രക്ക് പെരിങ്ങൊളത്ത് തുടക്കം. ജാഥാ ക്യാപ്റ്റൻ സുബിത തോട്ടാഞ്ചേരിക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ പതാക കൈമാറി. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് കെ. മൂസ മൗലവി, എ ടി ബഷീർ , രവികുമാർ പനോളി, സി എം സദാശിവൻ , ടി പി മുഹമ്മദ് , എൻ വി കോയ,…

Read More