ഗസ്സയിലെ കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്. ഡോ.തിയഡോഷ്യസ് മെത്രാപ്പോലിത്ത. നാളെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനക്ക് ആഹ്വാനം

കോട്ടയം:ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടി ക്കുന്നത്. ഇതിനെതിരെ ആഗോളതലത്തിൽ ലോകരാജ്യങ്ങളുടെ സമ്മർദ്ദവുംപ്രതിഷേധവുംഉയരണം. ഡോ . തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത ആഹ്വാനം ചെയ്തു. മലങ്കര മാർത്തോമ്മാ സഭാ പള്ളികളിൽ സപ്തംബർ 21 ന് ഗസ്സയിലെ ശാശ്വത സമാധാനത്തിന് പ്രത്യേക പ്രാർഥന നടത്തുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്റാഈൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്ന് യു.എൻ. റിപ്പോർട്ട് അദ്ദേഹം എടുത്തു പറഞ്ഞു. മരുന്നും ഭക്ഷണവും തടഞ്ഞ് ക്രൂരമായ അക്രമണം നടത്തുന്ന ഇസ്റാഈലിനെതിരെ അധികൃതരും സഭാ സമൂഹങ്ങളും…

Read More