ഗസ്സയിലെ കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്. ഡോ.തിയഡോഷ്യസ് മെത്രാപ്പോലിത്ത. നാളെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനക്ക് ആഹ്വാനം

കോട്ടയം:ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടി ക്കുന്നത്.
ഇതിനെതിരെ ആഗോളതലത്തിൽ ലോകരാജ്യങ്ങളുടെ സമ്മർദ്ദവുംപ്രതിഷേധവുംഉയരണം. ഡോ . തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത ആഹ്വാനം ചെയ്തു.
മലങ്കര മാർത്തോമ്മാ സഭാ പള്ളികളിൽ സപ്തംബർ 21 ന് ഗസ്സയിലെ ശാശ്വത സമാധാനത്തിന് പ്രത്യേക പ്രാർഥന നടത്തുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഇസ്റാഈൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്ന് യു.എൻ. റിപ്പോർട്ട് അദ്ദേഹം എടുത്തു പറഞ്ഞു.
മരുന്നും ഭക്ഷണവും തടഞ്ഞ് ക്രൂരമായ അക്രമണം നടത്തുന്ന ഇസ്റാഈലിനെതിരെ അധികൃതരും സഭാ സമൂഹങ്ങളും ശബ്ദമുയർത്തണമെന്ന് അദ്ദേഹം പുറത്തിറക്കിയ പത്ര കുറിപ്പിൽആവശ്യപ്പെട്ടു
തുടർച്ചയായ ആക്രമങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറാതെ കടുത്ത രീതിയിലുള്ള കര വ്യമാക്രമണങ്ങൾ തുടരുകയാണ് ഇതിനകം 65000 അധികം മനുഷ്യർ മരിച്ചു വീണു.

പലസ്തീനിലെ ജനതയെ ഒന്നാകെ ഉൽമൂലം ചെയ്യുന്ന ലക്ഷ്യത്തോടെ രണ്ട് വർഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂർണമായുംഇസ്രായേലിന്റെഅധികാരസ്ഥാനത്തുള്ളവർ ർക്കാണെന് യു.എൻ കമ്മീഷൻ റിപ്പോർട്ട് പ്രസ്താവിക്കുന്ന സ്ഥിതിവിശേഷം പോലും ഉണ്ടായി ആ പ്രദേശത്ത് നിലനിൽക്കുന്ന ദുരിതം അവസാനിപ്പിക്കാൻ അധികൃതരും സഭാ സമൂഹങ്ങളും ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *