യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത പിടിയിൽ.

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത പിടിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. സമൂഹ മാധ്യമങ്ങളിലെ ലൈംഗിക അധിക്ഷേപത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് അത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. അതേസമയം, പൊലീസിന്റെ അന്വേഷണത്തിൽ ദീപക്കിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ…

Read More

17.5 ദശലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു; പാസ്‌വേഡ് റീസെറ്റ് മെയിൽ അയച്ച് ഇൻസ്റ്റാ​ഗ്രാം

ചോർന്നതിൽ ഉപയോക്തക്കളുടെ പേര്, വിലാസം, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് കമ്പനി അവകാശപ്പെട്ടത് ന്യൂഡൽഹി: ഉപയോക്താക്കൾക്ക് പാസ്‌വേഡ് റീസെറ്റ് ഇമെയിൽ അയച്ചതിൽ വിശദീകരണവുമായി ഇൻസ്റ്റാ​ഗ്രാം. 17.5 ദശലക്ഷം ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ ഒരു ഡാറ്റാബേസ് ഡാർക്ക് വെബിൽ വിൽപ്പനയ്‌ക്കുണ്ടെന്ന ആന്റിവൈറസ് കമ്പനിയായ മാൽവെയർബൈറ്റ്‌സ് കണ്ടെത്തിയതിന് ശേഷമാണിത്. പാസ്‌വേഡ് റീസെറ്റ് ഇമെയിലുകൾ സാങ്കേതിക പ്രശ്‌നം മൂലമാണെന്നും ഡാറ്റാ ലംഘനമല്ലെന്നും ഇൻസ്റ്റാഗ്രാം വ്യക്തമാക്കി. സന്ദേശങ്ങൾ ഓൺലൈനിൽ വ്യാപകമായ ചർച്ചയ്ക്ക് കാരണമായതിനെ തുടർന്നാണിത്. പാസ്‌വേഡ് റീസെറ്റ്…

Read More

മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളയെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തി; നാദാപുരം സ്വദേശി അറസ്റ്റില്‍

*20/09/2025(ശനി)* നാദാപുരം:മുന്‍ എംഎല്‍എയും നാദാപുരത്തെ മുസ്ലിം ലീഗ് നേതാവുമായ പാറക്കല്‍ അബ്ദുള്ളയെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുറമേരി കുനിങ്ങാട് സ്വദേശി എടച്ചേരിക്കണ്ടി അബ്ദുല്‍ അസീസിനെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ സിഐ ആര്‍ രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. സമൂഹത്തില്‍ സ്പര്‍ദ്ധയും അരജകത്വുവും ഉണ്ടാക്കുന്ന തരത്തിലുള്ള ശബ്ദസന്ദേശമാണ് ഇയാള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. വാട്‌സാപ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അസീസിനെ പിടികൂടിയത്.

Read More

സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായതായി പരാതി

പാലക്കാട്: കോടികളുടെ സമ്മാനത്തുക വാഗ്‌ദാനംചെയ്ത് സൈബർ തട്ടിപ്പിനിരയാക്കിയ വീട്ടമ്മയെ കാണാതായതായി പരാത. കടമ്പഴിപ്പുറം ആലങ്ങാട്ട് ചല്ലിയിൽ വീട്ടിൽ ബാലസുബ്രഹ്മണ്യന്റെ ഭാര്യ പ്രേമയെയാണ് (61) സെപ്‌റ്റംബർ 13-ന് അർധരാത്രിമുതൽ കാണാതായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട തട്ടിപ്പുകാരാണ് സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് ഇവരിൽനിന്ന് 11 ലക്ഷം തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് ശ്രീകൃഷ്ണപുരം പോലീസും സൈബർ പോലീസും അന്വേഷണമാരംഭിച്ചു. 15 കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വാഗ്‌ദാനം…

Read More

കുഞ്ഞുങ്ങളെല്ലാം തനിക്ക് ഒരുപോലെ, എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ’; സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പ്രൊഫ. എം ലീലാവതി

തിരുവനന്തപുരം | ഗസ്സായിലെ പട്ടിണിയിലായ കുഞ്ഞുങ്ങളെക്കുറിച്ച് പറഞ്ഞതിന് തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പ്രൊഫ. എം ലീലാവതി. കുഞ്ഞുങ്ങളെല്ലാം തനിക്ക് ഒരുപോലെയാണെന്നും എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെ എന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ ഏത് നാട്ടിലാണെങ്കിലും വിശക്കുന്നത് കാണാന്‍ വയ്യ. അതില്‍ ജാതിയും മതവും ഒന്നുമില്ല. 2019 ലെ ഓണത്തിന് വയനാട്ടിലെ കുഞ്ഞുങ്ങള്‍ വിശന്നിരിക്കുന്നത് കണ്ടുവെന്നും അതിനാല്‍ അന്ന് കഞ്ഞിയാണ് താന്‍ കുടിച്ചതെന്നും ടീച്ചര്‍ പറഞ്ഞു. എതിര്‍ക്കുന്നവരോട് യാതൊരു ശത്രുതയുമില്ല. ഇതാദ്യമായല്ല എതിര്‍പ്പുകളെ നേരിടുന്നത്. നിരവധി എതിര്‍പ്പുകളെ…

Read More

വാർട്ട്സാപ്പ് എക്കൗണ്ട് ഹാക്ക് ചെയ്യുന്നത് വ്യാപകം, മുന്നറിയിപ്പുമായി കേരള പോലീസ്.

തിരുവനന്തപുരം:ജനപ്രിയ സമൂഹമാധ്യമമായ വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കല്‍, ആള്‍മാറാട്ടം നടത്തിയുള്ള സാമ്ബത്തിക തട്ടിപ്പുകള്‍ തുടങ്ങി നിരവധി സൈബർ കുറ്റകൃത്യങ്ങള്‍ നടത്തുകയും പൊതുജനങ്ങള്‍ക്ക് സാമ്ബത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുകയും ചെയ്യുന്നു. തട്ടിപ്പുകാർ സാധാരണക്കാരുടെ ഫോണില്‍ വിളിച്ച്‌ വിശ്വാസം നേടിയെടുക്കുകയോ, എസ്‌എംഎസ് /APK പോലുള്ളവ ഫോണില്‍ അയച്ചു ഒടിപി പോലുള്ള രേഖകള്‍ കൈക്കലാക്കുകയും തുടർന്ന് അക്കൗണ്ടുകള്‍ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ…

Read More