ഇനി ചിക്കിൻസ് ബസ്സിൽ എത്തും.
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ഓർഡർ ചെയ്താൽ അടുത്ത ബസ് സ്റ്റാൻഡിൽ ഭക്ഷണം എത്തിച്ച് നൽകുന്ന പദ്ധതിക്ക് കെഎസ്ആർടിസിയും ഫ്രൈഡ് ചിക്കൻ കമ്പനിയായ ചിക്കിങ്ങുമായി ധാരണയായി. ബസിലെ ക്യുആർ കോഡ് വഴിയാണ് ഓർഡർ ചെയ്യേണ്ടത്. ഏറ്റവും അടുത്ത ബസ് സ്റ്റാൻഡിൽ ഭക്ഷണം എത്തിച്ചു നൽകും. 25% വരെ ഓഫർ നൽകും. 5 % കെഎസ്ആർടിസിക്കു ലഭിക്കും. ജീവനക്കാർക്ക് സൗജന്യമായി ചിക്കിങ് ഭക്ഷണം ലഭിക്കുകയും ചെയ്യും.

