വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: കിളിമാനൂർ എസ്എച്ച്ഒ അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിക്കാനിടയായ സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. എസ്എച്ച്ഒ ബി. ജയൻ, എസ്ഐ അരുൺ, ജിഎസ്ഐ ഷജിം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അപകടത്തിനിടയാക്കിയ വാഹനത്തിൽ ഉണ്ടായിരുന്നവരെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ഇവർ ശ്രമിച്ചെന്നായിരുന്നു പരാതി. ഒരു പൊലീസുകാരനടക്കം വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ രണ്ടുപേരാണ് മരിച്ചത്. പൊലീസിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു. പഞ്ചായത്തംഗം ഉൾപ്പടെ 59 പേർക്കെതിരെയാണ് കേസ്. സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലായിരുന്നു കിളിമാനൂര്‍…

Read More

നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പോലീസുകാരന് സസ്‌പെന്‍ഷന്‍.

കൊല്ലം : ലൈംഗികാതിക്രമ കേസില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. നീണ്ടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ സി പി ഒ. നവാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് നടപടി. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണനാണ് നടപടി സ്വീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസില്‍ നിന്നുണ്ടായതെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലീസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കഴിഞ്ഞ മാസം പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസുകാരി…

Read More