എസ്. ഐ . ആർ വോട്ട് വെട്ടൽ; ബി.ജെ. പി . ഇടപെടലിൽ മുസ്‌ലിം പേരുകൾ നീക്കം ചെയ്തായി പരാതി.
ആലപ്പുഴ:ആലപ്പുഴയിൽ വോട്ട് വെട്ടാൻ ബിജെപി ഇടപെടൽ നടത്തിയതായി പരാതി.മുസ്‌ലിം പേരുകൾ നീക്കം ചെയ്യാൻ ഫോം 7 നൽകിയതായി ആരോപണം. ആലപ്പുഴ ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തിലാണ് രണ്ട് ബൂത്തുകളില് വോട്ടർമാരുടെ പേര് വെട്ടാൻ ഫോം 7 നൽകിയതായി പരാതി ഉയർന്നത്. പഞ്ചായത്തിലെ 166, 167 ബൂത്തുകളിലായി 57 ഓളം വോട്ടർമാരുടെ വോട്ട് നീക്കം ചെയ്യാനാണ് ബിഎൽഒ അപേക്ഷ നൽകിയിരിക്കുന്നത്. നീക്കം ചെയ്യാനാവശ്യപ്പെട്ടിരിക്കുന്നത് മുഴുവൻ മുസ്‌ലിം വോട്ടർമാരാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. ഫോം 7 സമർപ്പിച്ചിരിക്കുന്നത് പ്രദേശത്തെ ബിഎൽഒയും ബിജെപി…

