മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവം; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റിൽ.

കോട്ടയം: മദ്യ ലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍. ചിങ്ങവനം പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. സിദ്ധാർത്ഥിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സീരിയൽ താരം സിദ്ധാർത്ഥിന്റെ വാഹനം വഴിയാത്രികനെ ഇടിച്ചിട്ടത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക്…

Read More

മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം

കോട്ടയം: കോട്ടയം കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമ. അസം സ്വദേശിയായ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന യുപി സ്വദേശിക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. ഇവർ അസം സ്വദേശികളാണ്. അര ലക്ഷം രൂപക്കാണ് വിൽപ്പന നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ എതിർത്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇവരുടെ രണ്ട് മക്കളിൽ മൂന്ന് മാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിൻ്റെ…

Read More

ഒക്ടോബർ ഒന്നുമുതൽ കോട്ടയം ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടും.

കോട്ടയം: ഒക്ടോബർ ഒന്നുമുതൽ കോട്ടയം ജില്ലയിലെ പെട്രോൾ പമ്പുക രാത്രികാലങ്ങളിൽ അടച്ചിടാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. മാമ്മൂട് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് അസോസിയേഷൻ തീരുമാനം. അക്രമികൾക്കെതിരെ ശക്തമായ നടപടി അധികൃതർ സ്വീകരിക്കണമെന്നും പമ്പുകൾക്ക് രാത്രി കാലങ്ങളിൽ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറി സുനിൽ എബ്രഹാം, ജില്ല പ്രസിഡൻറ് എം. സി മാത്യു, സെക്രട്ടറി സി.ടി. ജേക്കബ്, ട്രഷറർ ജൂബി അലക്സ്, വൈസ് പ്രസിഡൻറ് രഞ്ജിത്ത് എന്നിവർ…

Read More

ബ്ലേഡ് മാഫിയയുടെ ഭീഷണി; ഈരാറ്റുപേട്ടയിൽ ദമ്പതികള്‍ ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിസന്ധി മൂലം

കോട്ടയം : ( www.10visionnews.com ) ഈരാറ്റുപേട്ടയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിസന്ധി മൂലം. രാമപുരം സ്വദേശി വിഷ്ണുവും ഭാര്യ രശ്‌മിയുമാണ് മരിച്ചത്. ആത്മഹത്യക്ക് കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഈരാറ്റുപേട്ട പനക്കപ്പാലത്തെ വാടകവീട്ടിൽ ഇന്നലെയാണ് വിഷ്‌ണുവിനെയും ഭാര്യ രശ്‌മിയെയും മരിച്ച നിലയിൽ കണ്ടത്. കരാർ അടിസ്ഥാനത്തിൽ ജോലികൾ ചെയ്‌തു വന്നിരുന്ന വിഷ്‌ണുവിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ചെക്ക് മടങ്ങിയതിനെ തുടർന്ന് കോടതിയിൽ നിന്നും വാറണ്ട് വന്നതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം. വിഷ്ണു‌വിനെ…

Read More