കുട്ടികളെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച അങ്കണവാടി ആയക്ക് കുത്തേറ്റ് മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിൽ നീമുച്ച്ൽ കുട്ടികളെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച അങ്കണവാടി ആയക്ക് കുത്തേറ്റ് മരിച്ച . കാഞ്ചന്‍ ഭായ് (40) ആണ് മരിച്ചത്. 20 കുഞ്ഞുങ്ങളെ തേനീച്ച ആക്രമണത്തില്‍ നിന്ന് രക്ഷിച്ചാണ് ഇവരുടെ മരണം. മദവാഡയിലെ അങ്കണവാടിയിലെ ആയയാണ് കാഞ്ചന്‍ ഭായ്. കഴിഞ്ഞ ദിവസം അങ്കണവാടിക്ക് പുറത്ത് കുഞ്ഞുങ്ങള്‍ കളിച്ചുകൊണ്ടിരിക്കെ തേനീച്ചക്കൂട്ടം ആക്രമിക്കാനെത്തുകയായിരുന്നു. കുഞ്ഞുങ്ങള്‍ക്കായി ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു കാഞ്ചന്‍ ഭായ്. കുഞ്ഞുങ്ങള്‍ അപകടത്തില്‍പെടുമെന്ന് കണ്ടതും ഇവര്‍ ഒരുനിമിഷം പോലും ആലോചിക്കാതെ ഓടിച്ചെന്നു. അടുത്തുണ്ടായിരുന്ന ടാര്‍പോളിന്‍…

