ലീഗിൻ്റെ “പാൻ മുസ്‌ലിമിസം” വിലപ്പോവില്ല! കെ ടി. ജലീൽ
കോഴിക്കോട് :മുസ്‌ലിം ലീഗിനെതിരെ കെ ടി ജലീൽ എംഎൽഎ രംഗത്ത്. ആർഎസ്എസ് ആഭ്യന്തരം കൈകാര്യം ചെയ്യും എന്ന് പറഞ്ഞാൽ അതിനർത്ഥം ആഭ്യന്തരം ഹിന്ദു കൈകാര്യം ചെയ്യരുത് എന്നാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ എന്താകും ലീഗിൻ്റെ പ്രതികരണമെന്ന് കെ ടി ജലീൽ ചോദിച്ചു. ജമാഅത്തെ ഇസ്ലാമി സമം മുസ്‌ലിം എന്ന ആഖ്യാനം ജമാഅത്തെ ഇസ്ലാമിക്കാർ പറഞ്ഞു നടക്കുന്നത് മനസ്സിലാക്കാം. ലീഗ് അത് പ്രചരിപ്പിക്കുന്നത് എത്രമാത്രം അപകടകരമാണെന്നും കെ ടി ജലീൽ ചോദിച്ചു. കേരള മുസ്‌ലിം സമൂഹത്തിൻ്റെ രണ്ട് ശതമാനം പോലും…

