പൊതു പ്രവർത്തനങ്ങളിലേക്ക് മുസ്‌ലിം സ്ത്രീകളെ വലിച്ചിഴയ്ക്കരുത് സമസ്ത പ്രമേയം.

കാസർകോട്: പൊതു പ്രവർത്തനങ്ങളിലേക്ക് മുസ്‌ലിം സ്ത്രീകളെ വലിച്ചിഴയ്ക്കരതെന്ന് സമസ്ത. മുസ്‌ലിം സ്‌ത്രീകൾ വികലമായ പുരോഗമന വാദങ്ങളിൽ വീണുപോകരുതെന്നും കാസർകോട് നടന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിലെ പ്രമേയത്തിൽ സമസ്ത ആവശ്യപ്പെട്ടു. സ്ത്രീപക്ഷ ബദലുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും
കുലീനതയും വിനയവും സ്ത്രീയുടെ അലങ്കാരമാണെന്നും പാരമ്പര്യ പണ്ഡിതന്മാർ പഠിപ്പിച്ച അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ജീവിതമാണ് ഭൗതികവും പാരത്രികവുമായ വിജയത്തിന് ആധാരമെന്നും പ്രമേയത്തിൽ പറയുന്നു. സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവുമഭികാര്യം ഷീ ഹോസ്റ്റൽ, ഷീ ടാക്സി പോലുള്ള സ്ത്രീപക്ഷബദലുകൾ തന്നെയാണെന്ന് സാമൂഹിക നിർമാതാക്കൾ (സോഷ്യൽ എൻജിനീയേഴ്സ്) ചൂണ്ടിക്കാണുന്ന സാഹചര്യത്തിൽ…

Read More

മലപ്പുറം ജില്ലയെ വിഭജിക്കണം ; സമസ്‌ത ശതാബ്‌ദി സമ്മേളനത്തിൽ പ്രമേയം

കാസർകോട്:മലപ്പുറം ജില്ലയെ ശാസ്ത്രീയ പഠനം നടത്തി വിഭജിക്കണം സമസ്‌ത ശതാബ്‌ദി സമ്മേളനത്തിൽ പ്രമേയമവതരിപ്പിച്ച് മുക്കം ഉമർ ഫൈസി. നാല്പത്തിയഞ്ച് ലക്ഷം ജനസംഖ്യ വരുന്ന ജില്ലയിൽ വിഭജനം ഭരണനിർവഹണത്തിന് അനിവാര്യമെന്ന് സംഘടന നിരീക്ഷിച്ചു. മലപ്പുറം കൂടാതെ ഇടുക്കി ,എറണാകുളം ,പാലക്കാട് അടക്കമുള്ള ജില്ലകളും പ്രതിസന്ധികളും യാത്രാക്ലേശവും നേരിടുന്നുണ്ട് പ്രമേയം പറഞ്ഞു . കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ കേരളയാത്രയിലും മലപ്പുറം ജില്ലാ വിഭജിക്കണമെന് ആവശ്യമുയർന്നിരുന്നു . പുതിയ ജില്ലകൾ വരുന്നതോടെ ആശുപത്രികളും സിവിൽ സ്റ്റേഷനുകളും ഉൾപ്പെടെ…

Read More

ലോക ചരിത്ര സമ്മേളനത്തിന് സാക്ഷ്യം വഹിച്ച് സമസ്ത നൂറാം വാർഷിക പരിപാടികൾ സമാപിച്ചു.

കുണിയ: ആത്മീയ തേജസുകളുടെ തൂവെള്ള സാഗരമായി മാറിയ കാസർകോട് കുർണിയയിൽ ഒഴുകി എത്തിയത് പതിനായിരങ്ങൾ. ലോക ചരിത്ര സമ്മേളനത്തിന് സാക്ഷ്യം വഹിച്ച് സമസ്ത നൂറാം വാർഷിക പരിപാടികൾ സമാപിച്ചു കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയം. അക്ഷരാർഥത്തിൽ ഒരൊറ്റ സമ്മേളനം കൊണ്ട് ആരുമറിയാതിരുന്ന കാസർകോട് ജില്ലയിലെ കുണിയ ഗ്രാമം ലോക ചരിത്രത്തിന്റെ ഭാഗമായി. ഇന്നലെ പ്രഭാതം മുതൽ എല്ലാ വഴികകളും കുണിയയിലേക്ക് ഒഴുകുകയായിരുന്നു. ഉച്ചയോടെ കുണിയയിലെ പൊതുമ്മേളന നഗരിയായ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ സമസ്ത പ്രവർത്തകർ എത്തിത്തുടങ്ങി….

Read More

ബി.ജെ. പി ന്യൂനപക്ഷ മോർച്ച നേതാവ് ജമാൽ സിദ്ധീഖിയും സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങളും കൂടിക്കാഴ്ച; മാധ്യമങ്ങൾ വസ്തുതകൾ വളച്ചൊടിക്കുന്നു – തങ്ങൾ

കോഴിക്കോട്: സമസ്ത നേതാവ് ജിഫ്രി തങ്ങളെ സന്ദർശിച്ച് ബി.ജെ.പി കേന്ദ്ര ന്യൂനപക്ഷ മോർച്ച പ്രസിഡൻ്റ് ജമാൽ സിദ്ധീഖി . ഇത് വിവാദമാക്കേണ്ടതില്ല ന്ന് സ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തു കോയ തങ്ങൾ സമസ്ത ഓഫീസിൽ വന്ന് തന്നെ സന്ദർശിച്ചിരുന്നുവെന്നും എന്നാൽ അതുസംബന്ധിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്നും സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത നൂറാം വാർഷിക പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. പ്രധാനമന്ത്രിയോട്…

Read More