ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹരജി തള്ളി സുപ്രിംകോടതി
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹരജി തള്ളി സുപ്രിംകോടത. ഉപാധികളോടെ അയ്യപ്പ സംഗമം അനുവദിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. പെരിയാർ ടൈഗർ റിസർവ് മേഖലയായ പമ്പ തീരത്തെ അയ്യപ്പ സംഗമം അംഗീകരിക്കാനാവില്ലെന്ന് ഹരജിക്കാരൻ വാദിച്ചു. കച്ചവട പ്രവർത്തനമാണ് നടക്കുന്നതെന്നും വനനിയമങ്ങൾ ലംഘിക്കപ്പെടുമെന്നും വാദമുയർന്നു. എന്നാൽ എല്ലാം താൽക്കാലിക നിർമാണമല്ലേയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി നിർദേശിച്ച ഉപാധികൾ പാലിക്കണമെന്നും നിർദേശമുണ്ട്.

