‘ഗെയിം ഓവർ ഇസ്റാഈൽ ‘ വംശഹത്യ തുടരുന്ന ഇസ്റാഈലിനെ ഫുട്ബാളിൽ നിന്നും വിലക്കാൻ കാമ്പയിൽ.
ന്യൂയോർക്ക്:ഗസ്സയില്‍ വംശഹത്യ തുടരുന്ന ഇസ്രഈലിനെ അന്താരാഷ്ട്ര ഫുട്‌ബോള്‍ വേദികളില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയ്ന്‍. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയും യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ യുവേഫയും വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ‘ഗെയിം ഓവര്‍ ഇസ്രഈല്‍’ ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. 2026 ഫിഫ ലോകകപ്പിന് ഒരു വര്‍ഷം തികച്ചില്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് ക്യാമ്പയ്‌നിന് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലാണ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ബെല്‍ജിയം, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഗ്രീസ്, അയര്‍ലന്‍ഡ്, ഇറ്റലി, നോര്‍വേ, സ്‌കോട്‌ലാന്‍ഡ്, സ്‌പെയ്ന്‍ തുടങ്ങിയ നാഷണല്‍ ടീമുകള്‍…

