സഞ്ജു സാംസൺ: ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജാവ്
അഹമ്മദാബാദ്: സഞ്ജു സാംസൺ കലാശപ്പോരിലും ഇന്ത്യയുടെ എല്ലാമെല്ലാമായി. കരുത്തുറ്റ ഇന്നിങ്സോടെ 46 പന്തിൽ നിന്ന് 89 റൺസ്മാത്രമല്ല, കാഴ്ചവെച്ചതാകട്ടെ റെക്കോഡ് ഇന്നിങ്സ്. 46 പന്തിൽ നിന്ന് 5 ഫോറുകളുടെയും 8 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു 89 റൺസെടുത്തത്. ടി20 ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഉയർന്ന സ്‌കോറാണിത്. 2016-ൽ ഇംഗ്ലണ്ടിനെതിരേ 85 റൺസെടുത്ത വെസ്റ്റിൻഡീസ് താരം മർലോൺ സാമുവൽസിന്റെയും 2021-ലെ ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരേ 85 റൺസെടുത്ത കിവീസിന്റെ കെയ്ൻ വില്യംസന്റെയും റെക്കോഡ് സഞ്ജു മറികടന്നു. ഒടുക്കം ഇന്ത്യ…

