കരൂർ ദുരന്തം; വിജയ്‌ യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡി യിലെടുത്തു .

ചെന്നൈ:കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു .പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. ജനുവരി 12ന് ഡൽഹിയിൽ ഹാജരാകാൻ വിജയ്ക്ക് നേരത്തെ സിബിഐ നോട്ടിസ് അയച്ചിരുന്നു. 2025 സെപ്തംബർ 27നായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ച കരൂർ ദുരന്തം. വിജയ് പങ്കെടുത്ത ടിവികെ റാലിയിൽ‍ തിക്കും തിരക്കുമുണ്ടായതിനെ തുടർന്നുണ്ടായ അപകടത്തിൽ 41 ജീവനുകളാണ് പൊലിഞ്ഞത്. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ‍ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം ടിവികെ…

Read More

അതിർത്തി കടന്നും പ്രണയിക്കാം . പ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ:അതിർത്തി കടന്നും പ്രണയിക്കാമെന്നുള്ള പ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടത. വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെ ആകണമെന്നില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശ്രീലങ്കൻ യുവതിയുടെ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. യുവതിയെ നാടുകടത്തരുതെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഉത്തരവിട്ടു. പങ്കാളികൾക്ക് ഒന്നിച്ചു ജീവിക്കാമെന്നത് ഭരണഘടന നൽകുന്ന മൗലികാവകാശമാണെന്നും കോടതി പറഞ്ഞു. അതേസമയം, യുവതിക്ക് മുന്നിൽ രണ്ട് വഴികൾ ഉണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിൽ എത്തി 7 വർഷം ആകുമ്പോൾ പൗരത്വത്തിന് അപേക്ഷ…

Read More

മധുര തിരുപ്പറകുൺറത്ത് ദർഗയോട് ചേർന്ന വിളക്കുകാലിൽ ദീപം തെളിയിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംഘ് പരിവാർ വിവാദമാക്കിയ തമിഴ്നാട്ടിലെ മധുര തിരുപ്പറകുൺറത്ത് ദർഗയോട് ചേർന്ന വിളക്കുകാലിൽ ദീപം തെളിയിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടത 1994 ൽ സംഘ് പരിവാർ ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നപ്പോൾ സർക്കാർഅനുമതി നൽകി യിരുന്നില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാൻ സർക്കാർ സന്നദ്ധമായിരുന്നില്ല.എന്നാൽ ഈ ഉത്തരവ് ​ശരിവെച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി ജസ്റ്റിസ് ജി.ജയചന്ദ്രൻ, ​ജസ്റ്റിസ് കെ.കെ രാമകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിൽ ദീപം തെളിയിക്കുന്നത് വിലക്കുന്നതിനാവശ്യമായ തെളിവുകൾ…

Read More

വീട് പുറത്തു നിന്ന് പൂട്ടിയിട്ട ശേഷം ഡി.എം. കെ പ്രവർത്തകനെയും കുടുംബ ത്തെയും ചുട്ടു കൊന്നും

തിരുവണ്ണാമല:തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു. തിരുവണ്ണാമലയ്ക്ക് സമീപമുള്ള ചെങ്ങം പക്രിപാളയം പ്രദേശത്താണ് അതിദാരുണമായ സംഭവം നടന്നത്. ഡിഎംകെ വാര്‍ഡ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ശക്തിവേലും(50) ഭാര്യ അമൃത(45)വുമാണ് മരിച്ചത്. ഇവര്‍ ഉറങ്ങിക്കിടന്നപ്പോള്‍ വീട് പുറത്തു നിന്ന് പൂട്ടിയിട്ട ശേഷംഅജ്ഞാതര്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു ഡിഎംകെ വാര്‍ഡ് ഇലക്ഷന്‍ ഇന്‍ ചാര്‍ജായ ശക്തിവേല്‍ തിരുവണ്ണാമല ജില്ലയിലെ ചെങ്ങത്തിനടുത്തുള്ള പക്രിപാളയം പഞ്ചായത്തില്‍ നിന്നുള്ളയാളാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവണ്ണാമല ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

സ്കൂളിലെ ക്ലാസ് മുറിയിൽ മദ്യപിച്ച് ഒന്‍പതാം ക്ലാസ്സുകാരായ പെൺകുട്ടികൾ.

ചെന്നൈ: സർക്കാർ എയ്ഡഡ് സ്കൂളിലെ ക്ലാസ് മുറിയിൽ മദ്യപിച്ച് ഒന്‍പതാം ക്ലാസ്സുകാരായ പെൺകുട്ടികൾ.തമിഴ്നാട് തിരുനെൽവേലി പാളയംകോട്ടയിലെ സ്കൂളിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ക്ലാസ് മുറിയിൽ വട്ടത്തിലിരുന്നായിരുന്നു പെൺകുട്ടികളുടെ കൂട്ട മദ്യപാനം. സോഷ്യൽ‌ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് സോഷ്യൽ‌ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് പ്ലാസ്റ്റിക് ഗ്ലാസിലാണ് മദ്യം ഒഴിച്ചു കുടിച്ചത്. ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടി ഫോണിൽ…

Read More

നീല​ഗിരിയിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

നീല​ഗിരി: തമിഴ്നാട് നീല​ഗിരിയിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ട. 52കാരനായ രാജേഷ് ആണ് മരിച്ചത്. നെല്ലാകോട്ടയിലെ നെല്ലിമട്ടത്തായിരുന്നു സംഭവം. പന്തലൂരിനടുത്തുള്ള നെല്ലാകോട്ട റോക്ക് വുഡ് എസ്റ്റേറ്റിലെ തൊഴിലാളിയായ രാജേഷും ഭാര്യ ഗംഗയും രാത്രി നെല്ലാകോട്ട ബസാറിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോവുകയായിരുന്നു. എസ്റ്റേറ്റ് ആശുപത്രിക്ക് സമീപമെത്തിയപ്പോൾ കാട്ടാന വരുന്നത് കണ്ട് ഡ്രൈവർ ഓട്ടോറിക്ഷ നിർത്തി. ഈ സമയം, രാജേഷ് ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയോടി. പിന്തുടർന്നെത്തിയ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യയും…

Read More

കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് ആത്മഹത്യ ചെയ്തു.

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് ആത്മഹത്യ ചെയ്തു വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ചനിലയിൽകണ്ടെത്തിയത്. ദുരന്തത്തിന് കാരണം മുന്‍ മന്ത്രിയും കരൂര്‍ എംഎല്‍എയുമായ സെന്തിൽ ബാലാജിയും പൊലീസുമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സെന്തില്‍ ബാലാജിയെയും വിമര്‍ശിച്ചിരുന്നു.ആ സമയത്താണ് അവിടെ വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടങ്ങിയത് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയിരുന്നു. പൊലീസിനും ദുരന്തത്തിന് പങ്കുണ്ടെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ടിവികെയെ അപമാനിക്കാൻ സെന്തിൽ ബാലാജി ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ സമ്മര്‍ദം മൂലമാണ് വിജയ്‌യുടെ കരൂര്‍ പരിപാടിക്ക്…

Read More

കരൂരിലുണ്ടായ   ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം നൽകും – വിജയ്

ചെന്നൈ: വിജയ് സംഘടിപ്പിച്ച  റാലിയിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ഒൻപത് കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടെ 40 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത് എന്നും 46 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു ഇതിനിടെ മരിച്ചവർക്ക്ധ നസഹായം പ്രഖ്യാപിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‍. തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷ രൂപയുമാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. ഇത് ഞങ്ങൾക്ക് നികത്താനാവാത്ത…

Read More

“തമിഴ്‌നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ അപകടം; തിക്കിലും തിരക്കിലും 36 മരണം പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമാണ്

ചെന്നൈ: നടൻ വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 36 പേർ മരിച്ചു. മരിച്ചവരിൽ 10 സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. കരൂറിൽ നടന്ന റാലിക്കിടെയാണ് അപകടം. പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. അപകടത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ സംഭവസ്ഥലത്ത് നിന്ന് മടങ്ങി. മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരം മാ സുബ്രഹ്മണ്യം അടക്കമുള്ള മന്ത്രിമാർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സ്റ്റാലിൻ നാളെ കരൂറിലെത്തും. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം…

Read More