AI girlfriend

വേനൽച്ചൂടിൽ വെന്തുരുകി കോഴിക്കോട്; അൾട്രാവയലറ്റ് സൂചിക ഉയരുന്നു.

വേനൽച്ചൂടിൽ വെന്തുരുകി കോഴിക്കോട്; അൾട്രാവയലറ്റ് സൂചിക ഉയരുന്നു കോഴിക്കോട് കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ അൾട്രാവയലറ്റ് സൂചിക ആറ് (യു.വി ഇൻഡക്സ്) രേഖപ്പെടുത്തിയതോടെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പകൽ 10 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ…

Read More

കേരളത്തിൽ അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:കനത്ത  ചൂടിൽ നിന്ന് ആശ്വാസം.കേരളത്തിൽ അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ . . അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മഴ തുടുരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. നേരിയ, ഇടത്തരം മഴക്കാണ് സാധ്യത . കോഴിക്കോട് ജില്ലയിൽ ഇടത്തരം/ശക്തമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തമാകുന്നു, അറബിക്കടലില്‍ ചക്രവാതച്ചുഴി, നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം:കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മഴയെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി രൂപപ്പെട്ട ന്യൂനമർദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണം ഇന്ന് മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തിനുമായി രൂപപ്പെട്ട ന്യൂനമർദം നിലവില്‍ തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഈ ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുകയും ഫെബ്രുവരി 18-ഓടെ…

Read More

ഇന്ന് രാത്രിയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും; ശ്രീലങ്കയില്‍ പ്രളയ സാധ്യത, കേരളത്തില്‍ മഴ പ്രതീക്ഷിക്കാം

തിരുവനന്തപുരം :ഇന്ന് രാത്രിയോടെ (16–02–2025) ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെടുമെന്ന് ചെന്നൈ കലാവസ്ഥാ കേന്ദ്രം (ആർഎംസി) അറിയിച്ചു. ഇത് തമിഴ്‌നാടിനൊപ്പം കേരളത്തിലും മഴ നല്‍കിയേക്കും. ഭൂമധ്യ രേഖാപ്രദേശത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച രാവിലെയോ ന്യൂനമര്‍ദമായി മാറിയേക്കുമെന്നാണ് നിരീക്ഷണം. ചൊവ്വാഴ്ചയോ‌െട തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങും. നേരത്തെയുള്ള നിരീക്ഷണങ്ങളില്‍ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്ന് കരുതിയിരുന്നെങ്കിലും പുതിയ വിവരങ്ങൾ അനുസരിച്ച് കന്യാകുമാരി വഴി അറബിക്കടലില്‍ എത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍…

Read More

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത, കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം.

തിരുവനന്തപുരം: കേരള തീരത്ത് കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കളളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയസമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രംഅറിയിച്ചതായി കെ.എസ്.ഡി.എം.എ വ്യക്തമാക്കി.ശനിയാഴ്ച രാത്രി 11.30 വരെ കേരളാ തീരത്ത് 0.2 മീറ്റര്‍ മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ബീച്ചുകള്‍ കേന്ദ്രീകരിച്ചുളള വിനോദസഞ്ചാരമുള്‍പ്പെടെയുളള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കണം….

Read More

തണുത്ത് വിറച്ച്‌ മൂന്നാര്‍, താപനില മൈനസ് ഡിഗ്രിക്കും താഴെ

മൂന്നാം :തണുത്ത് വിറച്ച്‌ മൂന്നാര്. മൂന്നാറിന്റെ സമീപ മേഖലകളില് താപനില മൈനസില് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ സെവന്മലയില് രേഖപ്പെടുത്തിയത്.ഇവിടെ പുലര്ച്ചെ താപനില മൈനസ് ഒന്നായിരുന്നു. ഇതിനോട് അടുത്ത് തന്നെ നല്ലതണ്ണി, നടയാര്, കന്നിമല, തെന്മല എന്നിവിടങ്ങളില് പൂജ്യം ഡിഗ്രി സെല്ഷ്യസും എത്തി. മൂന്നാറിലെ പല സ്ഥലങ്ങളില് മഞ്ഞുവീഴ്ചയും കൂടുതലായിട്ടുണ്ട്. മൂന്നാര് ടൗണിന് സമീപം നിര്ത്തിയിട്ടിരുന്ന വാഹനങ്ങള്ക്ക് മുകളില് മഞ്ഞുപാളികള് രൂപപ്പെട്ടതും സഞ്ചാരികളില് കൗതുകമുണ്ടാക്കി. ഇതിന്റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില് വൈറലാണ്. മേഖലയിലെ…

Read More

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഡിറ്റ്‌വാ ചുഴലിക്കാറ്റ് ശക്തി കൂടിയ ന്യുനമർദമായി തുടരുകയാണ്. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Read More

കേരളത്തിൽ കനത്ത മ‍ഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മ‍ഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കനത്ത മ‍ഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മ‍ഴക്ക് സാധ്യ പ്രവചിച്ചു.ഇന്ന് വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ  അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട്. നവംബർ 17 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 18 ന് കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…

Read More

കേരളത്തിൽ മഴ കനക്കും. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴക്ക് സാധ്യത .

തിരുവനന്തപുരം : കേരളത്തിൽ മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ടൂറിസം ഗൈഡ് ഇന്ന് മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലർട്ട്. വരുന്ന തിങ്കളാഴ്ച (17/11/2025) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന…

Read More

നാളെ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യ. അടുത്ത മൂന്ന് ദിവസവും മഴ തുടരും. ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

Read More