AI girlfriend

ബീഹാറിൽ 80000 മുസ് ലിംകൾ ഇന്ത്യൻ പൗരന്മാരല്ല’ വോട്ട് വെട്ടാൻ ബി.ജെ.പി ശ്രമം.

പാട്‌ന: ബിഹാറില്‍ മുസ്‌ലിം വോട്ടുകള്‍ വെട്ടാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. 80,000 മുസ്‌ലിം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ‘ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്’ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിലെ ധാക്ക മണ്ഡലത്തിലാണ് വോട്ട് വെട്ടാന്‍ ശ്രമം നടന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ധാക്കയിലെ ബിജെപി എംഎല്‍എ പവന്‍ കുമാര്‍ ജയ്സ്വാളിന്റെ പേഴ്സണൽ സ്റ്റാഫിന്റെ പേരിലും പട്നയിലെ ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയുടെ പേരിലുമാണ് വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയത്. 78,000ത്തിലധികം മുസ്‌ലിം വോട്ടര്‍മാര്‍ ഇന്ത്യന്‍ പൗരന്മാരല്ല…

Read More

വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കൺവൻഷൻ ; സംഘ് പരിവാർ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രാദേശിക നീക്കുപോക്കുണ്ടാക്കും.

കുന്ദമംഗലം: സംഘ് പരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിര വികസന കാഴ്ചപ്പാടുള്ള കക്ഷികളുമായി സീറ്റ് ധാരണയുണ്ടാക്കി വെൽഫെയർ പാർട്ടി തദ്ദേശ സ്വയംഭരണ തെരത്തെ ടുപ്പിനെ നേരിടുമെന്ന് ജില്ല ജനറൽ സെക്രട്ടറി നാസർ കൊടപ്പന പറഞ്ഞു. കുന്ദമംഗലം മണ്ഡലം തെരഞെടുപ്പ് കൺവൻ നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. അൻഷാദ് മണക്കടവ്, ടി.പി ഷാഹുൽ ഹമീദ്, ഷമീർ ചെറൂപ്പ, അൻവർ സാദത്ത്,…

Read More

പനയില്‍ നിന്നും വീണ് യുവാവ് മരിച്ചു.

കോഴിക്കോട്: നടുവണ്ണൂരില്‍ പനയില്‍ നിന്നും വീണ് യുവാവ് മരിച്ചു.അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് (37) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു അപകടം. നടുവണ്ണൂര്‍ തെരുവത്ത്കടവ് ഒറവില്‍ വെച്ച് പനങ്കായ പറിക്കാന്‍ പനയില്‍ കയറിയതായിരുന്നു. എന്നാല്‍ കൈ വഴുതി താഴേക്ക് വീണു. ഉടനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അത്തോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സുബീഷ് അവിവാഹിതനാണ്….

Read More

തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ കാർ ലോറിയിലിടിച്ചു; കുട്ടി മരിച്ചു, മൂന്നു പേർക്ക് പരിക്ക്

​മലപ്പുറം: തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ യൂണിവേഴ്സിറ്റി കാമ്പസിനടുത്ത് കോഹിനൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് ഒരു കുട്ടി മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലേക്ക് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​മരിച്ച കുട്ടിയുടെ മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.​

Read More

മോഷണ കേസ് പ്രതികളായ പിതാവും മകനും കൈവിലങ്ങുമായി രക്ഷപ്പെട്ടു. പോലീസ് തിരയുന്നു.

കൊല്ലം: മോഷണക്കേസ് പ്രതികളായ പിതാവും മകനും കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. പാലോട് പോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത ആറ്റിങ്ങല്‍ ആലംകോട് വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരാണ് കൈവിലങ്ങുമായി ഓടിരക്ഷപ്പെട്ടത്. കടയ്ക്കല്‍-അ’ഞ്ചല്‍ റോഡില്‍ ചുണ്ട ചെറുകുളത്തുവെച്ച് ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഇരുവര്‍ക്കുമായി പോലീസിന്റെ വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. പാലോട് പോലീസ് രജിസ്റ്റര്‍ചെയ്ത മോഷണക്കേസില്‍ കഴിഞ്ഞദിവസം വയനാട്ടില്‍നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പാലോട്ടേക്ക് കൊണ്ടുവരുന്നതിനിടെ ചുണ്ടചെറുകുളത്തിന് സമീപംവെച്ച് ഇരുവരും മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. ജീപ്പില്‍നിന്ന് മൂത്രമൊഴിക്കാനായി…

Read More

‘എന്‍റെ സ്കൂൾ, എന്‍റെ അഭിമാനം’: റീൽ ചെയ്യാം, സമ്മാനം നേടാം; റീൽസ് മത്സരവുമായ് കൈറ്റ്-വിക്ടേഴ്സ്

തിരുവനന്തപുരം:വീഡിയോ നിർമാണത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ വീഡിയോ തയ്യാറാക്കുന്ന യൂണിറ്റുകള്‍ക്കായി കൈറ്റ്-വിക്ടേഴ്സിലേക്ക് പ്രത്യേക റീൽസ് മത്സരം നടത്തുന്നു. ‘എന്‍റെ സ്കൂൾ, എന്‍റെ അഭിമാനം’ എന്നതാണ് വിഷയം. മികച്ച റീലുകൾക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക ആദരവ് നല്‍കും. ഇതിനു പുറമെ സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 100 സ്കൂളുകള്‍ക്ക് 5,000/- രൂപ കാഷ് അവാർഡും സമ്മാനിക്കുന്നതാണ്. _*മത്സരത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍*_ സ്കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ…

Read More

കരൂരിലുണ്ടായ   ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം നൽകും – വിജയ്

ചെന്നൈ: വിജയ് സംഘടിപ്പിച്ച  റാലിയിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ഒൻപത് കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടെ 40 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത് എന്നും 46 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു ഇതിനിടെ മരിച്ചവർക്ക്ധ നസഹായം പ്രഖ്യാപിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‍. തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷ രൂപയുമാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. ഇത് ഞങ്ങൾക്ക് നികത്താനാവാത്ത…

Read More

ലൈംഗിക പീഡന ആരോപണ വിധേയനായ സ്വാമി ചൈതാനന്ദ സരസ്വതി അറസ്റ്റിൽ.

ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണ വിധേയനായശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. പരാതികൾക്ക് പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന ചൈതന്യാനന്ദയെ ആഗ്രയിൽവെച്ചാണ് പൊലീസ് പിടികൂടിയതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോ. പാർത്ഥസാരഥി എന്ന ചൈതന്യാനന്ദക്കെതിരെ 17 വിദ്യാർത്ഥിനികളാണ് പരാതിയുമായി രംഗത്ത് വന്നത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇദ്ദേഹം രാത്രി വൈകിയും പെൺകുട്ടികളെ തന്റെ മുറിയിലേക്ക്…

Read More

നഗരം വിട്ട് പട്ടിണിയുമായി പാലായനം ചെയ്യുന്നവരെ കൊന്നൊടുക്കി ഇസ്റാഈൽ . ആശുപത്രികൾ തകർത്തു.

ഗസ്സ :നഗരം വിട്ട് പട്ടിണിയുമായി പാലായനം ചെയ്യുന്നവരെ കൊന്നൊടുക്കി ഇസ്റാഈൽ ഗാസ മുനമ്പിലുടനീളം ഇസ്രായേൽ നടത്തിയ നിരന്തരമായ ആക്രമണങ്ങളിൽ ശനിയാഴ്ച കുറഞ്ഞത് 91ലസ്തീൻകാരെങ്കിലും കൊല്ലപ്പെട്ടു, ഇതിൽ ഗാസ സിറ്റിയിൽ കുറഞ്ഞത് 45 പേരെങ്കിലും ഉൾപ്പെടുന്നു, ലോകത്തിൻ്റെ വിവിധ ഇടങ്ളിൽ പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും ഗസ്സ ശൂന്യമാക്കി സിറ്റി പിടിച്ചെടുക്കുന്നത് തുടരുകയാണ്. കാറിൽ പാലായനം ചെയ്യുന്ന കുടുംബത്തിന് നേർക്ക് ഡ്രോൺ മിസൈൽ ഇടിച്ചു. നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു, മധ്യ, തെക്കൻ മേഖലകളെ “സുരക്ഷിത…

Read More

“തമിഴ്‌നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ അപകടം; തിക്കിലും തിരക്കിലും 36 മരണം പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമാണ്

ചെന്നൈ: നടൻ വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 36 പേർ മരിച്ചു. മരിച്ചവരിൽ 10 സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. കരൂറിൽ നടന്ന റാലിക്കിടെയാണ് അപകടം. പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. അപകടത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ സംഭവസ്ഥലത്ത് നിന്ന് മടങ്ങി. മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരം മാ സുബ്രഹ്മണ്യം അടക്കമുള്ള മന്ത്രിമാർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സ്റ്റാലിൻ നാളെ കരൂറിലെത്തും. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം…

Read More