ഷൊർണൂർ – നിലമ്പൂർ കള്ളവണ്ടി കയറിയത് 294 പേർ, ഈടാക്കിയത് 95225 രൂപ, പരിശോധന കർശനമാക്കാൻ റെയിൽവേ

മലപ്പുറം : ഷൊർണൂർ-നിലമ്പൂർ സെക്ഷനില്‍ പാലക്കാട് റെയില്‍വേ ഡിവിഷൻ നടത്തിയ പ്രത്യേക ടിക്കറ്റ് പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 294 യാത്രക്കാരെ കണ്ടെത്തി. ഇവരില്‍ നിന്ന് 95225 രൂപ പിഴ ഈടാക്കി. രാജ്യറാണി എക്സ്പ്രസ്, കോട്ടയം -നിലന്പൂർ എക്സ്പ്രസ്, ആറ് പാസഞ്ചർ ട്രെയിനുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ട്രെയിൻ സർവീസുകളിലാണ് പരിശോധന നടത്തിയത്. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ഗവണ്‍മെന്‍റ് റെയില്‍വേ പോലീസ് (ജിആർപി), വാണിജ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ…

Read More

‘ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെ തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങും’ ഗസ്സയിലെ കുട്ടികളെക്കുച്ച പരാമർശത്തിൽ എം. ലീലാവതിക്കെതിരെ വലതുപക്ഷ സൈബർ ആക്രമണം , പ്രതികരിച്ച് സോഷ്യൽ മീഡിയ

കോഴിക്കോട്: ഗസ്സയിലെ കുട്ടികളെ ക്കുറിച്ച് എഴുത്തുകാരി എം. ലീലാവതി നടത്തിയ പരാമർശത്തിൽ വലതുപക്ഷ ഹിന്ദുത്വ പ്രൊഫൈലുകൾ  നടത്തുന്ന സൈബർ ആക്രമണത്തിൽ  പ്രതികരിച്ച് സാംസ്‌കാരികലോകവും സോഷ്യല്‍ മീഡിയയും. ഗസയിലെ കുഞ്ഞുങ്ങളെ കുറിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് എം. ലീലാവതിക്കെതിരെ സൈബറാക്രമണം ഉണ്ടായത്. ഇതിനെ അപലപിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയത്. വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗസയിലെ കുഞ്ഞുങ്ങള്‍’ എന്ന പരാമര്‍ശമാണ് സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടത്. തന്റെ 98 പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചുകൊണ്ടായിരുന്നു എം. ലീലാവതിയുടെ…

Read More

പ്രവാചകൻ മുഹമ്മദ് നബിയെയും ഖുർആനെയും അവഹേളിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിട്ടയാള്‍ അറസ്റ്റില്‍.

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ പ്രവാചകൻ മുഹമ്മദ് നബിയെയും ഖുർആനെയും അവഹേളിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിട്ടയാള്‍ അറസ്റ്റില്‍ 45കാരനാണ് അറസ്റ്റിലായത്. വിദ്വേഷ പോസ്റ്റിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധം ശക്തമായപ്പോഴാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെയും സമരക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ക്ക് തീയിട്ടതായും ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ…

Read More

ഇസ്റാഈലിനെതിരെ സംയുക്ത പ്രതിരോധ സംവിധാനം ഒരുക്കും – ജി.സി. സി.

ഖത്തർ:: ദോഹയിൽ ഇസ്രയേൽ നടത്തിയ അതിക്രമങ്ങളിൽ പ്രതികരണവുമായി ഗൾഫ് സഹകരണ കൗൺസിൽ. ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തിന് ശേഷം സംയുക്ത പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കാനാണ് ജിസിസി തീരുമാനം. ഇസ്രയേൽ ആക്രമണത്തെയും ഖത്തറിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനത്തെയും ഗൾഫ് സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിൽ ശക്തമായി അപലപിച്ചു. ‘ഇസ്രയേൽ ആക്രമണത്തെ നേരിടാൻ സ്വീകരിക്കുന്ന എല്ലാ നടപടികളിലും ഖത്തർ രാഷ്ട്രത്തോടുള്ള ജിസിസി രാജ്യങ്ങളുടെ പൂർണ്ണ ഐക്യദാർഢ്യം സുപ്രീം കൗൺസിൽ സ്ഥിരീകരിച്ചു. ജിസിസി രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും അവയിൽ ഏതെങ്കിലുമൊന്നിനെതിരെയുള്ള ഏതൊരു ആക്രമണവും…

Read More

മതപരിവര്‍ത്തനം ഒരു വ്യക്തിയുടെ അവകാശമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബെംഗളൂരു: മതപരിവര്‍ത്തനം ഒരു വ്യക്തിയുടെ അവകാശമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.ഹിന്ദു സമൂഹത്തില്‍ തുല്യതയുണ്ടെങ്കില്‍ എന്തിനാണ് മതം മാറുന്നതെന്ന് സിദ്ധരാമയ്യ ചോദിച്ചു. ‘സമത്വം ഉണ്ടായിരുന്നെങ്കില്‍ തൊട്ടുകൂടായ്മ എങ്ങനെയുണ്ടായി? നമ്മളാണോ തൊട്ടുകൂടായ്മ ഉണ്ടാക്കിയത്? ഇസ്‌ലാമിലും ക്രിസ്ത്യാനിറ്റിയിലും മറ്റേത് മതത്തിലും അസമത്വങ്ങളുണ്ടാകും. ഞങ്ങളോ ബിജെപിയോ ആരോടും മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ആളുകള്‍ മതം മാറുന്നുണ്ട്. അത് അവരുടെ അവകാശമാണ്’: സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ പരാമര്‍ശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. സിദ്ധരാമയ്യയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ആര്‍ അശോക രംഗത്തെത്തി. സമത്വത്തിന്റെ…

Read More

75 വര്‍ഷത്തെ എമ്മിയുടെ ചരിത്രം തിരുത്തിയെഴുതി 16 കാരൻ ഓവൻ കൂപ്പർ

പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച 16 കാരൻ നേടിയഎമ്മി അവാർഡാണ് ഇപ്പോൾ ചർച്ച വിഷയം 75ാമത് എമ്മി അവാര്‍ഡ് ചടങ്ങ് അവസാനിച്ചിരിക്കുകയാണ്.സീരീസ് ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന എമ്മി അവാര്‍ഡ് ഇത്തവണ സീരീസ് പ്രേമികളെ ആവേശത്തിലാഴ്ത്തിയാണ് സമാപിച്ചത്. വലിയ ഫാന്‍ ഫോളോയിങ്ങുള്ള സിരീസുകള്‍ തന്നെയാണ് ഇത്തവണ അവാര്‍ഡ് വേദിയില്‍ തിളങ്ങിയത്. നാല് അവാര്‍ഡുകളുമായി ദി പിറ്റ്, ദി സ്റ്റുഡിയോ എന്നീ സീരീസുകളാണ് മുന്നിട്ട് നിന്നത് എന്നാല്‍ 75 വര്‍ഷത്തെ എമ്മിയുടെ ചരിത്രം തിരുത്തിയെഴുതയ അവാര്‍ഡാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ലിമിറ്റഡ് സീരീസുകളിലെ…

Read More

ക്രൈസ്തവർക്കെതിരെ ആർ എസ്. എസ് വാരിക.ക്രിസ്ത്യാനികൾ ദേശ വിരുദധർ കേസരിയിൽ ലേഖനം.

കോഴിക്കോട്: ക്രൈസ്തവർക്കെതിരെ ആർ എസ്. എസ് വാരി ക്രൈസ്തവ സഭകൾ സംഘ് പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്നത് വിവാദമാകുന്നതിനിടെയാണ് വാരിക യിൽ ക്രിസ്ത്യാനികള ദേശവിരുദ്ധരാക്കി ലേഖനം പ്രസിദ്ധീകരിച്ചത്. അവർ ദേശവിരുദ്ധരാണെന്നും ഇവിടെ ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് ആർഎസ്എസ് വരിക കേസരിയിൽ ക്രൈസ്തവ വിരുദ്ധ ലേഖനം. മിഷണറിമാർ മതം മാറ്റുന്നവരാണെന്നും അവർ രാജ്യവിരുദ്ധരായി മാറുന്നുവെന്നും വാരികയിൽ പറയുന്നു. ‘പരമ്പരാഗത സംസ്കാരത്തിൽ നിന്നും ജീവിതശൈലിയിൽ നിന്നും അകറ്റപ്പെടുന്നതോടെ സമൂഹത്തിൽ ഉളവാകുന്ന അന്യതാബോധത്തെ സമ്മർദ്ദമായി ഉപയോഗപ്പെടുത്തി ദേശവിരുദ്ധവും…

Read More

ക്ഷേത്രങ്ങള്‍ക്ക് ബോംബ് ഭീഷണി. പത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനുമാണ് ഭീഷണി.

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ക്ക് ബോംബ് ഭീഷണി. പത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനുമാണ് ഭീഷണി ഇന്ന് ഉച്ഛയ്ക്ക് ശേഷമാണ് സന്ദേശം എത്തിയത്. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.പോലീസും ഡോഗ് സ്‌കോഡും പരിശോധന നടത്തി. വ്യാജ സന്ദേശമെന്ന് പൊലീസ്. മെയിലിന്റെ ഉറവിടത്തെകുറിച്ച് സൈബര്‍ സെല്‍ പരിശോധിക്കും. നേരത്തെ ഡല്‍ഹി ഹൈക്കോടതിക്കും ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു.

Read More

ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിനായുള്ള അപേക്ഷാ സമയം സപ്തംബർ 22 വരെ നീട്ടി

കോഴിക്കോട്: 2025-26 സാമ്പത്തികവർഷത്തെ ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിനായുള്ള അപേക്ഷാ സമയ നീട്ടി. സെപ്റ്റംബർ 22 വരെയാണ് നീട്ടിയത്. കേരളത്തിൽ സ്ഥിര താമസമാക്കിയ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കുടുംബ വാർഷിക വരുമാനം 25000 കവിയാൻ പാടില്ല. 1500 രൂപയാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. സ്കൂൾതലത്തിൽ ഓൺലൈനായി അപേക്ഷിക്കാം.

Read More

ഫലസ്തീൻ അധിനിവേശത്തിന്‍റെ മുഖ്യശിൽപി’; ഇസ്രായേൽ ഇസ്രായേൽ മന്ത്രിക്ക് ആതിഥേയത്വം നൽകിയ കേന്ദ്രനടപടി അപലപനീയം – പിണറായി വിജയൻ

തിരുവനന്തപുരം: ഇസ്രായേലി ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അപലപിച്ച് പിണറായി വിജയൻ. തീവ്ര വലതുപക്ഷ തീവ്രവാദിയും ഇസ്രായേലിന്റെ ക്രൂരമായ അധിനിവേശത്തിന്റെയും വിപുലീകരണ അജണ്ടയുടെയും മുഖ്യ ശിൽപ്പിയുമായ ഇസ്രായേലി ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി പിണറായി വിജയൻ.

Read More