പൊലീസ് അതിക്രമങ്ങൾ പൗരന് നീതി ലഭിക്കാൻ പരാതിപ്പെടേണ്ടത് എങ്ങിനെ? മുന്നിട്ടിറങ്ങുക വഴികൾ പലതുണ്ട്.
തിരുവനന്തപുരം |പൊലീസ് അതിക്രമം സംബന്ധിച്ച റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും വ്യാപകമായി പുറത്തു വരുമ്പോള്‍ ഏതൊക്കെ തരത്തിലാണ് പൊതുജനങ്ങള്‍ക്ക് ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുന്നതെന്ന ചര്‍ച്ചകളാണ് നടക്കുന്നത്. പൗരന്റെ അടിസ്ഥാന അവകാശം പൊലീസ് ലംഘിക്കുകയാണെങ്കില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കാം. കുട്ടികളോ സ്ത്രീകളോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബാലാവകാശ കമ്മിഷനിലും വനിതാ കമ്മിഷനിലും പരാതിപ്പെടാം. അഭിഭാഷകന്റെ സഹായമില്ലാതെ തന്നെ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കാം. ഇതിനു ഫീസ് നല്‍കേണ്ട കാര്യമില്ല. കമ്മിഷന് ആവശ്യമെങ്കില്‍ ഫോണിലൂടെയുള്ള പരാതിയും സ്വീകരിക്കാം. ഇ മെയില്‍ വഴിയും…

