കണ്ണൂരിലെ ഭർതൃവീട്ടിൽ നിന്നും കർണ്ണാടകയിലെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ.

ബംഗളരു:കണ്ണൂരിലെ വീട്ടിൽ നിന്നും കർണ്ണാടകയിലെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ.
കണ്ണൂർ കല്യാട് ചുങ്ക സ്ഥാനം സ്വദേശി എ.പി. സുഭാഷിൻ്റെ ഭാര്യ ദർഷിത ( 22 )യാണ്
കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്.
കണ്ണൂര്‍ കല്യാട് വീട്ടില്‍ നിന്നും സ്വര്‍ണവുമായി കടന്നുകളഞ്ഞദർഷിതയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
വെള്ളിയാഴ്ച പകലാണ് കല്യാട്ടെ വീട്ടില്‍ മോഷണം നടന്നത്. രാവിലെ കുടുംബനാഥ സുമതയും ഇളയമകന്‍ സൂരജും ചെങ്കല്‍പ്പണയില്‍ ജോലിക്ക് പോയിരുന്നു. ദര്‍ശിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണ്. വെള്ളിയാഴ്ച രാവിലെ ദര്‍ശിത രണ്ടരവയസ്സുള്ള മകളെയും കൂട്ടി സ്വന്തം നാടായ കര്‍ണാടകയിലെ ഹുന്‍സൂരിലേക്കും പോയി. വൈകീട്ട് സുമത ജോലി കഴിഞ്ഞെത്തിയപ്പോഴാണ് വീട്ടിൽ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടത്.
വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നില്ല.
കാമുകനൊപ്പം കര്‍ണാടകയിലേക്ക് പോയ ദര്‍ഷിതയെ പൊലീസ് പലതവണ വിളിച്ചിട്ടും ബന്ധപ്പെടാനായിരുന്നില്ല. ദര്‍ഷിതയുടെമേല്‍ സംശയം കൂടിവന്ന സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ട വിവരം കര്‍ണാടക പൊലീസ് ഇരിട്ടി പൊലീസിനെ അറിയിക്കുന്നത്.
മകളെ സ്വന്തം വീട്ടിലാക്കിയശേഷം ദര്‍ശിത കര്‍ണാടക സ്വദേശിയുടെ ഒപ്പം പോയി എന്ന വിവരമാണ് പിന്നീട് ലഭിച്ചത്. ഇതിനുശേഷമാണ് ഞായറാഴ്ച ഉച്ചയോടെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ രക്തം തളംകെട്ടി കിടക്കുന്നുണ്ട്. ദര്‍ശിതയുടെ മുഖം വികൃതമായ നിലയിലാണ്.

മുറിയെടുത്ത ശേഷം ഭക്ഷണം വാങ്ങാന്‍ പോയി മടങ്ങി വന്നപ്പോള്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് കാമുകന്റെ മൊഴി. യുവതിയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. കണ്ണൂരിലെ ഭര്‍തൃവീട്ടിലാണ് യുവതി താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *