താമരശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാക്കൂർ സ്വദേശിനി ഹസ്ന കൊല്ലപ്പെട്ടതാണെന്ന് മാതാവ്.

താമരശ്ശേരി: ആൺ സുഹൃത്തിനൊപ്പം താമസിച്ച താമരശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാക്കൂർ സ്വദേശിനി ഹസ്ന കൊല്ലപ്പെട്ടതാണെന്ന് മാതാവ് ഹസ്ന ആത്മഹത്യ ചെയ്തതല്ലെന്നും സുഹൃത്ത് ആദിൽ കൊലപ്പെടുത്തിയതാണെന്നും ഹസ്നയുടെ മാതാവ് ആരോപിച്ചു. മരണപ്പെടുന്നതിന് മുൻപ് തന്നെ വിളിച്ചിരുന്നുവെന്നും കഴുത്തിൽ കണ്ട മുറിവ് സംശയാസ്പദമാണെന്നും മാതാവ് പറഞ്ഞു.കൈതപ്പൊയിലിലെ അപ്പാർട്ട്മെൻ്റിലാണ് ഹസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘കഴിഞ്ഞമാസം 30 ന് എന്നെ 11 മണിയാകുന്ന സമയത്ത് വിളിച്ചിരുന്നു. ഉമ്മച്ചിയുടെ അരികത്ത് എനിക്ക് 10 മിനിറ്റ് നില്‍ക്കണം. ഉമ്മച്ചീന്റെ കൈയിന്ന് വെള്ളം വാങ്ങി…

Read More

റോഡ് മുറിച്ച്‌ കടക്കാൻ നിന്ന യുവാവിനെ കാർ തട്ടി. പിന്നാലെ ഡ്രൈവർക്ക് ക്രൂര മർദനം

ഹരിപ്പാട്: റോഡ് മുറിച്ച്‌ കടക്കാൻ നിന്ന യുവാവിനെ കാർ തട്ടി. പിന്നാലെ ഡ്രൈവർക്ക് ക്രൂര മർദന. ആറാട്ടുപുഴ നല്ലാണിക്കല്‍ കുളങ്ങരശേരില്‍ അനില്‍കുമാറിന്റെ മകൻ അനുവിനെയാണ്(29) ഒരു കൂട്ടം യുവാക്കള്‍ ക്രൂരമായി തല്ലി ചതച്ചത്.ആറാട്ടുപുഴ ലക്ഷംവീട്ടില്‍ ഷാനവാസിന്റെ മകൻ അമീറിനാണ് (20) കാറിടിച്ചു പരിക്കേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച രാത്രി എട്ടേ മുക്കാലോടെ ബസ്സ്റ്റാൻഡിനു വടക്ക് എ സി പള്ളി ജംഗ്ഷന് സമീപത്തായിരുന്നു ആയിരുന്നു സംഭവം. തൃക്കുന്നപ്പുഴയില്‍ നിന്നും ഭക്ഷണം വാങ്ങി…

Read More

അമ്മയോട് പിണങ്ങി കോഴിക്കോട് ബീച്ചിലെത്തിയ 16-കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു

കോഴിക്കോട് : 16 വയസ്സുകാരിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവാക്കൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇവർ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത്. 20-ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങിയ പെൺകുട്ടി പെരിന്തൽമണ്ണയിൽനിന്ന് ബസ് കയറി കോഴിക്കോട് ബീച്ചിലെത്തുകയും ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്ക് യുവാക്കൾ ബീച്ചിൽനിന്ന് താമസസൗകര്യവും ഭക്ഷണവും നൽകാമെന്നുപറഞ്ഞ് ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് നൽകിയത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം 4,000 രൂപ നൽകി ഉച്ചയോടെ…

Read More

നോയിഡയിലെ മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം.

ദില്ലി:  നോയിഡയിലെ മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹ കണ്ടെത്തി. കൈകാലുകൾ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ തിരിച്ചറിയാതിരിക്കാൻ മുഖം കരിച്ചു കളയാനുള്ള ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു. സംഭവം നോയിഡയിലെ സെക്ടർ 142 ൽ മാലിന്യ കൂമ്പാരത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ കെട്ടി ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. 22നും-25 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണെന്ന് പൊലീസ് പറയുന്നു. കൊലപാതകമെന്നാണ് പൊലീസിൻ്റെ…

Read More

മർദ്ദനമേറ്റ അടുത്ത ദിവസം കുഴഞ്ഞുവീണ് മരിച്ചു; കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ പരാതി

കണ്ണൂർ: ശ്രീകണ്ഠാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചതിൽ പരാതി. ബാർബർ ഷോപ്പ് ജീവനക്കാരനായ യു പി സ്വദേശി നയിം സൽമാനിയാണ് മരിച്ചത്. മരണത്തിന്റെ തലേ ദിവസം ഒരു സംഘം ആളുകൾ നയിമിനെ മർദ്ദിച്ചിരുന്നുവെന്നാണ് പരാതി. ഡിസംബർ 26ന് രാവിലെയാണ് നയിമിന്റെ മരണം സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ തലേ ദിവസം ഫേഷ്യൽ ചെയ്തതിന്റെ കൂലിയുമായി ബന്ധപ്പെട്ട് നയിമിനെയും കടയുടമയെയും ഒരു സംഘം മർദ്ദിച്ചു. മർദ്ദിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Read More

കുടുംബ വഴക്കിനിടെ 27-കാരന് വെടിയേറ്റു.

തിരുവനന്തപുരം: കുടുംബ വഴക്കിനിടെ 27-കാരന് വെടിയേറ്റ. തിരുവനന്തപുരം തൂങ്ങാംപാറയിലാണ് അജിത്ത് എന്ന യുവാവിന് എയര്‍ഗണ്‍ കൊണ്ട് വെടിയേറ്റത്. അജിത്തിന്റെ സഹോദരി ഭര്‍ത്താവ് സജീവാണ് വെടിവെച്ചത്. വെടിയേറ്റ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരനാണ് സജീവ്. ഇരുവരും താമസിക്കുന്നത് ഒരു വീട്ടിലാണ്.

Read More

വാളയാർ ആൾക്കൂട്ടക്കൊല ; റാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം.

പാലക്കാട്:വാളയാറിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ രാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം മന്ത്രിസഭാ യോഗത്തിലാണ് തുക സംബന്ധിച്ച് ധാരണയായത്. 25 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പാലക്കാട് വാളയാറിൽ നടന്ന വംശീയക്കൊലയില്‍ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നു. ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി-എസ്ടി അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. നിലവില്‍ ഏഴുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളടക്കം പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ പൊലീസിന്റെ അലംഭാവത്തെ തുടര്‍ന്ന് അവശേഷിക്കുന്ന…

Read More

സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ

മാഹി:പെരിങ്ങാടി റോഡിലുള്ള ‘മലയാള കലാഗ്രാമം’ ശുചിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തയെന്ന പരാതിയിൽ ജീവനക്കാരനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിനുള്ളിലെ ശുചിമുറിക്ക് പുറത്ത് സംശയകരമായ രീതിയിൽ ഇയാളെ കണ്ടെത്തിയതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബന്ധപ്പെട്ടവർ ന്യൂ മാഹി പൊലീസിൽ പരാതി നൽകി. തുടർന്ന് ഭാരതീയ ന്യായ സംഹിത 2023-ലെ 77-ാം വകുപ്പ്, കേരള പൊലീസ് ആക്ട് 2011-ലെ 119(b) വകുപ്പ് പ്രകാരം സ്ത്രീകളുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്ന തരത്തിൽ ഫോട്ടോ/വിഡിയോ പകർത്തി എന്നിവ…

Read More

സംഘ് പരിവാർ ബന്ധമുള്ള ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായണൻ്റെ കുടുംബത്തിൻ്റെയും ആക്ഷൻ കമ്മറ്റിയുടെയും ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു.

പാലക്കാട്:സംഘ് പരിവാർ ബന്ധമുള്ള ആൾക്കൂട്ടആക്രമണത്തിൽ കൊല്ലപ്പെട്ട രാം നാരായണൻ്റെ കുടുംബത്തിൻ്റെയും ആക്ഷൻ കമ്മറ്റിയുടെയും ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. ഇന്ന് രാവിലെ റവന്യു മന്ത്രിയുമായി നടത്തിയ ചർച്ചയിൽ 10 ലക്ഷത്തിൽ കുറയാത്ത അടിയന്തര നഷ്ടപരിഹാരം, ആൾക്കൂട്ട കൊല, ദലിത് അട്രോസിറ്റീസ് ആക്ട് എന്നിവ പ്രകാരമുള്ള എല്ലാ നിയമപരിരക്ഷയും ഈ കേസിൽ ലഭ്യമാക്കും. തെഹ്സിൻ പൂനെവാല കേസിലെ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള നിയമപരി രക്ഷ ഈകേസിൽ ഉറപ്പുവരുത്തും. മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തു. ആക്ഷൻ കമ്മറ്റിയുടെ പ്രവർത്തക അംബിക ഇന്ന്…

Read More

പ്രേമിച്ച് വിവാഹിതരായതിന് ഗർഭിണിയായ യുവതിയെ അച്ചനും സഹോദരനും വെട്ടിക്കൊന്നു.

ഹുബ്ബള്ളി: ഗർഭിണിയെ അച്ചനും യുവാവും വെട്ടിക്കൊന്നു പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ പിതാവും സഹോദരനും ചേർന്നാണ് ആറുമാസം ഗർഭിണിയായ യുവതിയെ വെട്ടിക്കൊന്നത്. മകൾ മാന്യത പാട്ടീലി(19)നെയാണ് കൊലപ്പെടുത്തിയത്. ഭർത്താവ് വിവേകാനന്ദയെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപിച്ചു. മാന്യതയുടെ പിതാവ്, സഹോദരൻ, മറ്റൊരു ബന്ധു എന്നിവർ ചേർന്നാണ് ആക്രമിച്ചത്. കോടാലിയും കൊടുവാളും അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഏഴുമാസം മുമ്പാണ് മാന്യതയും വിവേകാനന്ദയും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇത് വീട്ടുകാർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. തുടർന്ന് ഹാവേരി ജില്ലയിലേക്ക് ദമ്പതികൾ താമസം മാറ്റി….

Read More