പെണ്‍സുഹൃത്തിന്റെ ഏഴുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍.

കുമ്ബളഗൗഡയില്‍ പെണ്‍സുഹൃത്തിന്റെ മകളെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍. കുമ്ബളഗൗഡ സ്വദേശി ദര്‍ശന്‍ ആണ് എഴ് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായത്. പെണ്‍സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നല്‍കി. രാമസാന്ദ്ര ഗവണ്‍മെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ ശില്‍പയുടെ ആണ്‍സുഹൃത്ത് ദര്‍ശന്‍ പിടിയിലായത്. കൊല നടത്തിയ ശേഷം രക്ഷപ്പെട്ട ദര്‍ശനെ തുംകൂരു റോഡില്‍ നിന്നാണ് കുമ്ബളഗൗഡ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശില്‍പയുമൊത്തുള്ള നിമിഷങ്ങള്‍ക്ക് കുഞ്ഞ്…

Read More

സ്വകാര്യ ബസ്സില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെ അറസ്റ്റിൽ

കോഴിക്കോട്: സ്വകാര്യ ബസ്സില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരനെ അറസ്റ്റ് ചെയ്ത. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എ വണ്‍ ട്രാവല്‍സ് എന്ന് ബസ്സിലെ ജീവനക്കാരന്‍ കോഴിക്കോട് ചൂലൂര്‍ സ്വദേശി രജീഷിനെയാണ് കസബ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 26-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. യാത്രക്കിടെ പ്രതി യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയതോടെ ഇയാൾ പിന്മാറി. പിന്നീട് ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം എത്താറായപ്പോള്‍…

Read More

സ്കൂളിൽ പോയ കുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

കരുനാഗപ്പള്ളി(കൊല്ലം): പോക്‌സോ കേസില്‍ പ്രതി പിടിയില്. ആലുംകടവ് മരു. സൗത്ത് കോയിത്തറ മേക്കതില്‍ രാജു(52)വാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സ്‌കൂളില്‍ പോയ കുട്ടിയെ കുഴിമന്തി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. കുട്ടിയുടെ മാതാപിതാക്കള്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസ്എച്ച്ഒ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ഷമീര്‍, ആഷിഖ്, അമല്‍, വേണുഗോപാല്‍, എസ്സിപിഒ ഹാഷിം, അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

കോഴിക്കോട് വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രെമിച്ചന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്:  കോഴിക്കോട് വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രെമിച്ചന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്ത. കോറോത്ത് റോഡ് തൈക്കണ്ടി വളപ്പിൽ മുഹമ്മദ് മുത്തലീബിനെയാണ് (40) ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയെ ജോലി ചെയ്യുന്ന കടയിൽ കയറി യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചന്നാണ് അതിജീവിതയുടെ പരാതി. അതിക്രമത്തിനിടയിൽ അതിജീവിതയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അഴിയൂർ പനാട വാർഡിലെ സിപിഎം സ്ഥാനാർഥിയായിരുന്ന ഇയാൾ ഡിവൈഎഫ്ഐ അഴിയൂർ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ആംബുലൻസിന്റെ ഡ്രൈവറാണ്. അറസ്റ്റിലായ പ്രതിയെ…

Read More

ആഡംമ്പര കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച അമ്മയും മക്കളുമടക്കം 4 പേർ പിടിയിൽ.

കുമളി : കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്താൻ ശ്രമിച്ച 46.5 കിലോഗ്രാം കഞ്ചാവുമായി അമ്മയും രണ്ടു മക്കളും ഉൾപ്പെടെ നാല് പേരെ കമ്പം പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശികളായ രാജേഷ് കണ്ണൻ, ബില്ലി രാമലക്ഷ്മി, ഇവരുടെ മകന്‍ ദുർഗ്ഗ പ്രകാശ്, പ്രായപൂർത്തിയാകാത്ത മറ്റൊരു മകൻ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം കുമളിക്ക് സമീപം തമിഴ്നാട് പോലീസാണ് ഇവരെ തടഞ്ഞത്. ഒരേ കുടുംബത്തിലുള്ളവർ ആഡംബര കാറിൽ യാത്ര ചെയ്യുന്നതിനാൽ സംശയം തോന്നില്ലെന്ന് കരുതിയാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്….

Read More

കോഴിക്കോട് കോഴിക്കടയുടെ മറവിൽ കഞ്ചാവ് വിറ്റ് 21കാരന്‍ കാര്‍ വാങ്ങി; വാഹനം പിടിച്ചെടുത്ത് കണ്ടുകെട്ടി പൊലീസ്

കോഴിക്കോട് : കോഴിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി നീലംകുയിൽത്താഴം ഫൗമിനി ഫാത്തിമ ഹൗസിൽ സൽമാൻ ഫാരിസ്(21) ആണ് അറസ്റ്റിലായത്. കഞ്ചാവ് വിൽപ്പനയിലൂടെ ലഭിച്ച പണമുപയോഗിച്ച് വാങ്ങിയ കാറും പൊലീസ് കണ്ടുകെട്ടി. നടക്കാവ് പണിക്കർ റോഡിൽവെച്ച് 2.420 കിലോഗ്രാം കഞ്ചാവുമായി ഇയാളെ നടക്കാവ് പൊലീസും ഡാൻസഫും ചേർന്ന് അറസ്റ്റുചെയ്തത്. കഞ്ചാവ് വിൽപ്പന നടത്തിയ 61,160 രൂപയും കണ്ടെടുത്തിരുന്നു. ഈ സംഭവത്തിലാണ് കാർ കണ്ടുകെട്ടിയത്. കടയിൽ കോഴിയിറച്ചി വാങ്ങാനെന്ന വ്യാജേന എത്തുന്ന…

Read More

വടകര സ്വദേശി അസ്മിന ആറ്റിങ്ങൽ ലോഡ്ജിൽ കൊല്ലപ്പെട്ട സംഭവം; പ്രതി ജോബി ജോർജ് പിടിയിൽ.

തിരുവനന്തപുരം∙ ആറ്റിങ്ങല്‍ മൂന്നു മുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ അസ്മിനയെന്ന നാല്‍പതുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന ജോബി ജോര്‍ജിനെ ആറ്റിങ്ങല്‍ പൊലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് ജോബിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങല്‍ സിഐ അജയന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജോബി ബസ് സ്റ്റാന്‍ഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി. തുടര്‍ന്ന് കായംകുളത്ത് എത്തി കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഇയാള്‍ കോഴിക്കോട്ടേക്കു കടന്നതായി അറിഞ്ഞത്. പിന്നാലെ പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു…

Read More

ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ വടകര സ്വദേശിനിയുടെ കൊലപാതകത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

തിരുവനതപുരം/വടകര : ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ വടകര സ്വദേശിനിയുടെ കൊലപാതകത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്ക പൊലീസ്. കൊല്ലപ്പെട്ട വടകര സ്വദേശിനി ആസ്മിനയെ ലോഡ്ജില്‍ എത്തിച്ച ലോഡ്ജ് ജീവനക്കാരന്‍ ജോബി ജോര്‍ജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബിയര്‍ കുപ്പി കൊണ്ട് ശരീരമാസകലം കുത്തികൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ലോഡ്ജ് ജീവനക്കാരനായ ജോബിയാണ് ഇവരെ ലോഡ്ജിലേക്ക് കൊണ്ടുവന്നത്. ആസ്മിന തന്റെ ഭാര്യയാണെന്നാണ് ഇയാള്‍ സുഹൃത്തുക്കളെ പരിചയപ്പെടുത്തിയത്. ബിയര്‍ കുപ്പി കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചാണ് കുറ്റവാളി ആസ്മിനയെ കൊലപ്പെടുത്തിയിരിക്കുന്നത്….

Read More

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കൂടുതൽ ആരോപണവുമായി കുടുംബം. ഭർത്താവ് അനധവിശ്വാസി.

കൊച്ചി:  പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കൂടുതൽ ആരോപണവുമായി കുടുംബം. എറണാകുളം അങ്കമാലിയിലാണ് സംഭവം. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും അന്ധവിശ്വാസിയായ ഭര്‍ത്താവിനെതിരെ കേസുമായി മുന്നോട്ടുപോകുമെന്നും യുവതിയും കുടുംബവും വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ അങ്കമാലി പോലീസ് കേസെടുത്തിരുന്നു. 2020-ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഒരുകൊല്ലത്തിനുശേഷമാണ് കുഞ്ഞ് ജനിച്ചത്. അതിനുശേഷമാണ് യുവതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് കൊടും ക്രൂരത നേരിടേണ്ടി വന്നത്. പിന്നീട് നിരന്തരം കുഞ്ഞിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചതായി…

Read More

വൃക്ക വാഗ്ദാനംചെയ്ത്‌ രോഗിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയതായി പരാതി.

ഇരിട്ടി(കണ്ണൂർ): വൃക്ക വാഗ്ദാനംചെയ്ത്‌ രോഗിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയതായി പരാതി.പട്ടാന്നൂർ സ്വദേശി ഷാനിഫ് (30) ആണ് തട്ടിപ്പിനിരയായത്. വൃക്കരോഗിയായ ഷാനിഫിന് ‘ഡോണറെ’ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ആറളം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വീർപാട് സ്വദേശി നൗഫൽ എന്ന സത്താർ, നിബിൻ എന്ന അപ്പു, ഗഫൂർ എന്നിവർക്ക് എതിരെയാണ് പരാതി. 2024 ഡിസംബർമുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ്. മൂന്നുലക്ഷം രൂപ പണമായും ബാക്കി മൂന്നുലക്ഷം രൂപ ബാങ്കു വഴിയുമാണ് നൽകിയതെന്ന് പറയുന്നു….

Read More