കുറ്റിക്കാട്ടൂർ തച്ചോറക്കൽ മുഹമ്മദ് ( 60) നിര്യാതനായി.

കുറ്റിക്കാട്ടൂർ: തച്ചോറക്കൽ മുഹമ്മദ് ( 60) നിര്യാതനായി.( കുറ്റിക്കാട്ടൂർ യതീംഖാന സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.) ഉംറ കഴിഞ്ഞ് ഏതാനും ദിവസം മുമ്പാണ് തിരിച്ചെത്തിയത്. ഭാര്യ ആയിഷ ,മക്കൾ സിറാജുദ്ദീൻ, ശിഹാബുദ്ദീൻ,നസീറ മരുമക്കൾ: സുനീർ ചാത്തങ്കാവ്, ശബനം ആരാമ്പ്രം, മുഫീദ പള്ളിത്താഴം, മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8-30 തിന് യതീംഖാനാ പള്ളിയിലും 9 – മണിക്ക് മാണിയമ്പലം പള്ളിയിലും

Read More

കുറ്റിക്കാട്ടൂർ ചേരിക്കമ്മൽ രാധാകൃഷ്ണൻ നിര്യാതനായി.

കുറ്റിക്കാട്ടൂർ. : ചേരിക്കമ്മൽ രാധാകൃഷ്ണൻ (70) നിര്യാതനായ.  മാതാപിതാക്കൾ : പരേതരായ ഗോപാലൻ  സരോജിനി,ഭാര്യ നളിനി, സഹോദരിമാർ ഗീത ,സുമ

Read More

കുടുംബാംഗങ്ങളുമായി വിവാഹത്തിനുപോകാൻ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.

മലപ്പുറം:കുടുംബാംഗങ്ങളുമായി വിവാഹത്തിനുപോകാൻ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ച. വാണിയമ്ബലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണനാണ് (36) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറില്‍ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. വീട്ടുകാർ നോക്കുമ്ബോള്‍ കാറിന് സമീപം യുവാവ് വീണുകിടക്കുന്നത് കണ്ടു. യുസി പെട്രോളിയം ഉടമ പരേതനായ യുസി മുകുന്ദന്റെ മകനാണ് മുരളി കൃഷ്ണൻ. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരതിയാണ്…

Read More

മാധ്യമം മുൻ ജീവനക്കാരൻ മുഹമ്മദ് ബഷീർ നിര്യാതനായി.

പേരാമ്പ്ര: മാധ്യമം ചീഫ് ഡി.ടി.പി ഓപ്പറേറ്ററായിരുന്ന നടുവണ്ണൂർ കാഞ്ഞിരമുള്ളതിൽ മുഹമ്മദ്‌ ബഷീർ (58) നിര്യാതനായി. ഭാര്യ: സുലൈഖ (പേരാമ്പ്ര). മക്കൾ: നാജിയ, ശാമില. ഷാനിബ. മരുമക്കൾ: സാദിക്ക് വടകര (ബ്ലോക്ക്‌ ഓഫീസ് വടകര), സുഹൈൽ കക്കോടി (അസി. പ്രൊഫസർ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി), അജ്സൽ കാക്കൂർ (അദ്ധ്യാപകൻ, ചക്കാലക്കൽ ഹൈസ്കൂൾ). സഹോദരങ്ങൾ: അബ്ദുൽ കരീം (റിട്ട. ക്ലാർക്ക്, ഫാറൂഖ് കോളേജ്), അബ്ദുൽ വഹാബ് (റിട്ട. ഹെഡ്മാസ്റ്റർ, നൊച്ചാട് HSS), ആസ്യ, Dr. അബ്ദുസ്സമദ് (റിട്ട. വെറ്റിനറി ഡോക്ടർ), അബ്ദുൽ…

Read More

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു.

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ച(86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.2004 മുതൽ 2018 വരെ തുടർച്ചയായി 14 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. കെപിസിസിയുടെ മുൻ ആക്ടിംഗ് പ്രസിഡൻ്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ അങ്കമാലിയിൽ റവ.ഫാ. പൗലോസിൻ്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്എച്ച് കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും…

Read More

പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി /

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷനിലെ സിപിഒ മുളവന ചൊക്കംക്കുഴി വിനീത് ഭവനില്‍ വിനീത് (ചന്തു 36) ആണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടത്. മരണ കാരണം വ്യക്തമല്ല. സാമ്പത്തിക ബാധ്യത ഉള്ളതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. കുണ്ടറ പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Read More

പിണങ്ങിയ ഭാര്യയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയി, പിന്നാലെ തൂങ്ങി മരിച്ച നിലയിൽ; മകൾ ആത്മഹത്യ ചെയ്യില്ല. കുടുംബം .

പാലക്കാട് :യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍. മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആണ് മരിച്ചത്. ഭര്‍ത്താവായ അനൂപുമായി പിണങ്ങി ഇന്നലെ, മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. രാതി 11 മണിയോടെ അനൂപ് എത്തി ഭര്‍തൃവീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോയി. അനൂപ് വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുമായിരുന്നു എന്നാണ് യുവതിയുടെ വീട്ടുകാർ പറയുന്നത്. യുവതിയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇരിക്കുമ്പോഴാണ് രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയത്….

Read More

വെള്ളിപ്പറമ്പ് കിഴക്കെ ഉറുവങ്ങര മാമുക്കോയ ( പ്രദീപം ) നിര്യാതനായി .

വെളളിപ്പറമ്പ്:വെള്ളിപ്പറമ്പ് കിഴക്കെ ഉറുവങ്ങര മാമുക്കോയ ( പ്രദീപം ) 98 നിര്യാതനായി ഭാര്യ സൈനബ ,മക്കൾ – സൈറ ,സൈമ സഫീന.മരുമക്കൾ: സലീം കൂളിമാട് ,ഫിറോസ് മാങ്കാവ്,ഇഖ്ബാൽ കത്ത റമ്മൽ, മയ്യത്ത്നമസ്കാരം ഇന്ന് ( തിങ്കൾ)ഉച്ചക്ക് 1 മണിക്ക് വെള്ളിപറമ്പ് ജുമാഅത്ത് പള്ളിയിൽ

Read More

മായനാട് സി എം ഉമ്മർ അന്തരിച്ചു

മായനാട് :നിലമ്പുർ സ്വദേശിയും മായനാട് ഒഴുക്കര പയ്യന വീട്ടിൽ താമസിക്കും സി എം ഉമ്മർ (91) അന്തരിച്ചു. ഭാര്യ : മേലെ തിരുത്തിയിൽ ആമിന, മക്കൾ : കുട്ടിമോൻ, നാസർ. ജാമാതാക്കൾ: സുബൈദ, സലീന. സഹോദരങ്ങൾ: ബീരാൻ കുട്ടി, പരേതരായ അബ്ദുല്ല, ആസ്യ, ആയിഷ മയ്യത്ത് നിസ്ക്കാരം മായനാട് ജുമാ മസ്ജിദ് വൈകുന്നേരം 3 മണി.

Read More

മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ പ്രജോഷ് കുമാർ അന്തരിച്ചു.

കോഴിക്കോട്: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ബാലുശ്ശേരി വട്ടോളി ബസാര്‍ പുതിയേടത്ത് പ്രജോഷ് കുമാര്‍ (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിതാവ്: പരേതനായ കരുണാകരന്‍ നായര്‍, അമ്മ: ശകുന്തള. ഭാര്യ: ഷിനി. മക്കള്‍: അവനി, അഖിയ, നൈതിക് ജോഷ്.

Read More