കോഴിക്കോടൻ  രുചിപ്പെരുമയുടെ ‘ഇത്ത’ സൈനബി നൂർ അന്തരിച്ചു.

കോഴിക്കോട്: കോഴിക്കോടൻ  രുചിപ്പെരുമയുട ‘ഇത്ത’ വിട പറഞ്ഞു. സെയ്ന്‍സ് ഹോട്ടല്‍ ഉടമ സൈനബി നൂർ ( 82 ) അന്തരിച്ചു.  കോഴിക്കോടിന്റെ തനത് ഭക്ഷണ വിഭവങ്ങള്‍ തയാറാക്കി വില്പന നടത്തുന്ന ‘സെയ്ന്‍സ്’ ഹോട്ടലിലൂടെയാണ് അവർ ശ്രദ്ധ നേടിയത്. കോഴിക്കോട് സന്ദർശിക്കാനെത്തുന്നവർ ബീച്ചിന് സമീപമുള്ള സെയ്ന്‍സ് ഹോട്ടലിൽ എത്താറുണ്ടായിരുന്നു. സഹോദരി ഹലീമയുടെ വസതിയിൽ വെച്ചാണ് സൈനബി അന്തരിച്ചത്. മൃതദേഹം കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനില്‍ ഖബറടക്കി. പരേതനായ നൂർ മുഹമ്മദാണ് ഭർത്താവ്. മകൾ- ഷിറിൻ മുസ്തഫ,മരുമകൻ- മൂർപ്പാള വീട്ടിൽ മുസ്തഫ. സഹോദരങ്ങൾ:…

Read More

ആൺ സുഹൃത്തുമായി തർക്കം  പെൺകുട്ടി തൂങ്ങിമരിച്ചു

തിരുവല്ല (പത്തനംതിട്ട): ആൺ സുഹൃത്തുമായി തർക്കം  പെൺകുട്ടി തൂങ്ങിമരിച്ചു.തിരുവല്ലയിലെ കാവുംഭാഗം പെരിങ്ങോളില്‍ ആൺ സുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം പ്ലസ് ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തായ വായ്പൂർ സ്വദേശിയായ 21കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിങ്ങോൾ ചേമ്പാല തെക്കേതിൽ രമേശ് – അമ്പിളി ദമ്പതികളുടെ മകൾ അവർ അപർണ രമേശ് (17) ആണ് മരിച്ചത്. മോഡൽ പരീക്ഷക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി വീട്ടിലെ അടുക്കളയുടെ കഴുക്കോലിൽ ഷാൾ ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്…

Read More

ഹോട്ടലിൽ നിന്നും വിഷബാധയേറ്റ രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: ഹോട്ടലിൽ നിന്നും വിഷബാധയേറ്റ രണ്ടു പേർ മരിച്ച.വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചവർ ആശുപത്രിയിൽ മരിച്ചു. ഭക്ഷ്യ വിഷബാധയെന്നാണ് സംശയം. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, ഷാജി എന്നിവരാണ് മരിച്ചത്. ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു. രാത്രി 11 മണിയോടെ വിഴിഞ്ഞത്ത് എത്തിയതെന്ന് കുടുംബത്തോടൊപ്പമുണ്ടായിരുന്ന കണ്ണൻ പറഞ്ഞു. കണവ തോരൻ, മീൻമുട്ട , പൊറോട്ട, അപ്പം തുടങ്ങിയവയാണ് കഴിച്ചത്. 1 മണിയോടെ തിരിച്ചുപോന്നു. വരുന്ന വഴി…

Read More

ജീവനൊടുക്കിയ ഇഫ്‌ളുവൻസർ ചിന്നുപാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ

കാസർകോട് :ജീവനൊടുക്കിയ സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പു(രേഷ്മ)വിന്റെ ആൺസുഹൃത്തിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൗക്കി സ്വദേശി സന്ദേശിനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കാസർകോടൻഭാഷ ഉപയോഗിച്ചുള്ള വീഡിയോകളിലൂടെ ജനശ്രദ്ധ നേടിയ കണ്ടന്റ് ക്രിയേറ്ററായിരുന്നു ചിന്നുപാപ്പു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാസർകോട് ഉളിയത്തടുക്ക ആസാദ് നഗറിലെ വാടകവീട്ടിൽ ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Read More

നാട്ടിൽ നിന്ന് തിരിച്ചെത്തിയത് ഒരു മാസം മുൻപ്, ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് ജിദ്ദയിൽ അന്തരിച്ചു.

ജിദ്ദ : ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു . ആലിപ്പറമ്പ് പഞ്ചായത്ത് വട്ടപ്പറമ്പിലെ മുഹമ്മദ് അഫ്സൽ (35) ആണ് മരിച്ചത്. 10 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ജിദ്ദ ഖാലിദ് ബിൻ വലീദ് റോഡിൽ കമ്പ്യൂട്ടർ ഷോപ്പിലെ ജീവനക്കാരനായിരുന്നു. പിതാവ്: പാക്കത്ത് മുഹമ്മദ് എന്ന കുഞ്ഞാണി, മാതാവ്: അരീക്കാട്ടുപറമ്പിൽ മൈമൂന, ഭാര്യ: കിളിയേങ്ങൽ ഉവൈസ, മക്കൾ: ഫാത്തിമ അജുവ (7), ഫാത്തിമ അസ (2 മാസം),…

Read More

വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ കോടികൾ നഷ്ടം; റിട്ട.ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കി

തൃപ്പൂണിത്തുറ:വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിൽപ്പെട്ട് കോടികൾ നഷ്ടമായ റിട്ട.ബിഎസ്എൻഎൽ ജീവനക്കാരൻ ജീവനൊടുക്കി. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്മെന്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. ഒരു വർഷം മുൻപാണ് വ്യാജ ട്രേഡിങ്ങിൽപ്പെട്ട് 3 കോടി രൂപയോളം രാജൻ നമ്പൂതിരിക്ക് നഷ്ടമായത്. യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പാണ് വില്ലനായത്….

Read More

കാസർകോടിന്റെ ഹൃദയതാളമുള്ള ആ ശൈലി ഇനി ഓർമ്മകളിൽ മാത്രം.

കാസർകോട് : കാസർകോടിന്റെ ഹൃദയതാളമുള്ള ആ ശൈലി ഇനി ഓർമ്മകളിൽ മാത്രം. നാവേറുന്ന ഭാഷാഭേദങ്ങൾ കൊണ്ട് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വ്ലോഗർ ചിന്നുവിന് കണ്ണീരോടെ വിട. ഭാഷയുടെ തനിമയിൽ വടക്കൻ മലബാറിലെ, പ്രത്യേകിച്ച് കാസർകോടൻ ഭാഷയുടെ സൗന്ദര്യം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിച്ച ജീവിത ത്തിൽ നിന്നും പടിയിറങ്ങി ഇൻഫ്ലുവൻസറായ . ആദൂർ സ്വദേശി ചിന്നു പാപ്പുവിനെയാണ് ജീവനൊടുക്കിയ ( 24 ) നിലയിൽ കണ്ടെത്തിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും…

Read More

കാറിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തി മരിച്ച വ്യാപാരി സജീറിന്‍റെ ഭാര്യയുടെ മൊഴി എടുത്തു,കാറിൽ ജീവനൊടുക്കാൻ പോകുന്നുവെന്ന വിവരം അറിയില്ലായിരുന്നു .

വയനാട് :മാനന്ത വാടിയിൽ കാറിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തി മരിച്ച വ്യാപാരി സജീറിന്‍റ മരണത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ഭാര്യ നജ്മത്തിന്‍റെ പ്രാഥമിക മൊഴിയെടുത്തു. ജീവനൊടുക്കാൻ പോകുന്നുവെന്ന വിവരം അറിയില്ലായിരുന്നുഎന്ന് മൊഴി നൽകിയതായി സൂചന. സജീർ വീഡിയോയിൽ ആരോപണം ഉന്നയിച്ച ബാപ്പുവിനെയും റഫീഖിനെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. താൻ നിരപരാധി എന്നും തനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമെന്നും ഇ.സി ബാപ്പു പ്രതികരിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് തലശേരി സ്വദേശി സജീർ ജീവനൊടുക്കിയത്. ഫയർഫോഴ്സ് എത്തി…

Read More

ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.

പാലക്കാട് : ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ എലപ്പുള്ളി പോക്കാന്തോട് വിശ്വജിത്തി(13)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കഴുത്തിൽ തോർത്ത് ഉപയോഗിച്ചാണ് തൂങ്ങിയിട്ടുള്ളത്. രാവിലെ കുളിക്കാൻ കയറി തിരിച്ച് ഇറങ്ങാൻ സമയം വൈകിയപ്പോൾ രക്ഷിതാക്കൾ കുളിമുറി വാതിൽ പൊളിച്ചു നോക്കുകയായിരുന്നു. അപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.മറ്റു ദുരൂഹതകളില്ലെന്നാണ് കസബ പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പോൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ…

Read More

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയ്ക്കൊപ്പം ഉണ്ടായിരുന്ന അയൽവാസിയും മരിച്ചു

കണ്ണൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയ്ക്കൊപ്പം ഉണ്ടായിരുന്ന ആളും മരിച്ച കണ്ണൂർ : പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന അയൽവാസിയെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്തെ കെ.പി വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അയൽവാസിയായ സീമയ്ക്കൊപ്പം വിജയൻ പറശിനിക്കടവിലെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. രാത്രിയോടെ സീമയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട വിജയന് വേണ്ടിയുള്ള തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സീമയെ മരിച്ചനിലയില്‍…

Read More