കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 17 കാരി മുങ്ങി മരിച്ചു.

കോഴിക്കോട്: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 17 കാരി മുങ്ങി മരിച്ചു കോഴിക്കോട് തോട്ടത്താങ്കണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ  നാദാപുരം സ്വദേശിനി നജ (17)യാണ് മരിച്ചത്. കുറ്റ്യാടിപ്പുഴയുടെ ഭാഗമായ തോട്ടത്താങ്കണ്ടി പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. രാവിലെ ‌11മണിയോടെയാണ് സംഭവം. മണ്ണൂരിലെ ബന്ധുവീട്ടിൽ എത്തിയ നജ കൂട്ടുകാരോടൊപ്പം പുഴയിലേക്ക് പോവുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാരെത്തി രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Read More

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്ന 3 പേരെ രക്ഷപ്പെടുത്തി

മലപ്പുറം പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റുമുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റുമുറിയിലെപനമ്പറ്റക്കടവിലാണ് അപകടം. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിബിനെയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

മുതിര്‍ന്ന ബിജെപി നേതാവ് പുത്തലത്ത് പി.സി മോഹനന്‍ മാസ്റ്റര്‍ അന്തരിച്ചു.

ബത്തേരി: മുതിര്‍ന്ന ബിജെപി നേതാവ് പുത്തലത്ത് പി.സി മോഹനന്‍ മാസ്റ്റര്‍ (77 ) അന്തരിച്ച. ബത്തേരി കോട്ടക്കുന്ന് ശാന്തിനഗര്‍ കോളനിയിലെ വസതിയില്‍ ഇന്ന് (31-12-2025-ബുധൻ)രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ (01-01-2026-വ്യാഴം) രാവിലെ 10:00-ന് കോളിയാടി തറവാട്ട് വളപ്പിൽ. കോളിയാടി എ യു പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ബി. ജെ. പി ദേശീയ കൗണ്‍സില്‍ അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി, കോഫി ബോര്‍ഡ്, നാളികേര ബോര്‍ഡ് വൈസ് ചെയര്‍മാന്‍, സുല്‍ത്താന്‍ ബത്തേരി…

Read More

ഫറോക്ക് ചന്ത എൽപി സ്കൂൾ വിദ്യാർഥിനി കരിയാത്തുംപാറ പുഴയിൽ മുങ്ങി മരിച്ചു; അപകടം കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ

ഫറോക്ക് :കോഴിക്കോട് കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥി പുഴയിൽ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസിൽ കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കരിയാത്തുംപാറ ബീച്ച് മേഖലയിലാണ് ട്രാവലറിൽ സംഘം എത്തിയത്. കുട്ടിയുടെ ഉമ്മ ഉൾപ്പെടെ പുഴയുടെ കരയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. അബ്റാറ മറ്റു കുട്ടികൾക്കൊപ്പം പുഴയിലെ വെള്ളത്തിൽ…

Read More

കൊലപാതകവും ആത്മവ്യത്യയും കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ.

കണ്ണൂർ: കൊലപാതകവും ആത്മവ്യത്യയും കുടുംബത്തിലെ നാല് പേർ മരിച്ച നിലയി പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തതാണെ ന്നാണ് സൂചന. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ. രാത്രി എട്ട്…

Read More

കുറ്റിക്കാട്ടൂർ പേങ്കാട്ടിൽ ഇമ്പിച്ചിക്കോയ നിര്യാതനായി.

കുറ്റിക്കാട്ടൂർ: പേങ്കാട്ടിൽ ഇമ്പിച്ചിക്കോയ (75) നിര്യാതനായ ഭാര്യ: മൈമൂന മക്കൾ:ഖദീജ, ജംഷീല, ബുഷ്റ,അഹമ്മദ് ജസീർ, മരുമക്കൾ: ജുബനാസ് (മുണ്ടക്കൽ) യൂനുസ് (മായനാട്) ബുഷ്റ പരേതനായ അബ്ദുൽ മജീദ് സഹോദരങ്ങൾ: മാമുക്കുട്ടി ,അലവി അബ്ദുറഹ്മാൻ, അബൂബക്കർ, സുലൈമാൻ, അബ്ദുള്ള, ഇത്തീമ, ഇത്തീമനമസ്കാരം ഇന്ന് ( വെള്ളി) രാവിലെ 11.30 ന് മാണിയമ്പലം  ജുമഅ മസ്ജിദിൽ

Read More

റിയാദിൽ മരണപ്പെട്ട കോഴിക്കോട് പുത്തൂർ മഠം സ്വദേശി മുസ്തഫയുടെ മയ്യത്ത് നാളെ നാട്ടിലെത്തും.

പെരുമണ്ണ : ( കോഴിക്കോട്) സന്ദർശനവിസയിൽസൗദിയിലെത്തി റിയാദിൽ മരണപ്പെട്ട കോഴിക്കോട് പുത്തൂർ മഠ സ്വദേശി പുതുക്കുടി മുസ്തഫ (55) യുടെ മയ്യത്ത് നാളെ നാട്ടിലെത്തും ഡിസംബർ 10 നാണ് റിയാദിൽ വെച്ച് മുസ്തഫ ഹൃദയ സതംഭനം മൂലം മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ രാവിലെ കരിപ്പൂർ എയർപോർട്ടിൽ എത്തും. മയ്യത്ത് നമസ്കാരം നാളെ ( ചൊവ്വ) രാവിലെ 10 മണിക്ക് പെരുമണ്ണ ജാമിഅ ബദ് രിയ്യ ക്യാമ്പസിൽ നടക്കും. ഭാര്യ: നിസാറ , മക്കൾ: മുജ്തബ ,…

Read More

മാധ്യമ പ്രവർത്തകനും അവതാരകനുമായ സനൽ പോറ്റി അന്തരിച്ചു.

കൊച്ചി: മാധ്യമ പ്രവർത്തകനും അവതാരകനുമായ സനൽ പോറ്റി അന്തരിച്ചു 55 വയസായിരുന്നു. വൃക്ക രോഗത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. കളമശ്ശേരി എസ് സി എം എസ് കോളേജിലെ പബ്ലിക് റിലേഷൻസ് മാനേജറായിരുന്നു.

Read More

എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡണ്ട് രാമനാട്ടുകര ഡോ. അബൂബക്കർ ഹാജി അന്തരിച്ചു

രാമനാട്ടുകര : എത്തിക്കൽ മെഡിക്കൽ ഫോറം സ്ഥാപക പ്രസിഡണ്ടും  ആരോഗ്യവകുപ്പിൽ റിട്ടയേർഡ് അഡിഷണൽ ഡയറക്ടറുമായ രാമനാട്ടുകര ഡോ. അബൂബക്കർ ഹാജി (87) അന്തരിച്ചു. മയ്യത്ത് നമസ്കാരം നാളെ (ചൊവ്വ) ഉച്ചക്ക് 12.30 ന് ചെമ്മലിൽ മസ്ജിദിൽ നടക്കും.ഭാര്യ: പരേതയായ ഖദീജ മക്കൾ: ഡോ. ഔസാഫ് അഹ്സൻ, അഫ്താബ് അഹ്മദ്, റമീസ മരുമക്കൾ: റസീന മണിപ്പാൽ, ഹഷീറ തലശ്ശേരി

Read More

ചെർപുളശേരി എസ്എച്ച്ഒ ജീവനൊടുക്കി; പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ.

പാലക്കാട് :ചെർപുളശേരി എസ്എച്ച്ഒ കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസ് (52) ജീവനൊടുക്കി. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയിൽ കാണുന്നത്. പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. ജോലി സമ്മർദമാകാം ആത്മഹത്യയ്ക്ക് പിന്നിലെന്ന് പറയുന്നതെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ആറുമാസം മുൻപാണ് ബിനു തോമസ് സ്ഥലംമാറ്റം ലഭിച്ച് ചെർപുളശേരിയിൽ എത്തിയത്.

Read More