AI girlfriend

വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന പതിനാലു കാരൻ മരിച്ചു.

പെരുവയൽ :വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന പതിനാലു കാരൻ മരിച്ചു പെരുവയൽ കായലം സ്വദേശി വി.പി അബ്ദുറസാക്കിന്റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത് വാഴക്കാട് ജി യു.പി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.മാതാവ് ശഹുബാനത്ത്, സഹോദരൻ മുഹമ്മദ് റാസിൻ, സഹോദരി ഫാത്തിമ, റസ്നാസ്, ആയിഷ മിൻഹ, മരുമകൻ മുഹമ്മദ് ഹാഷിം മയ്യത്ത് നമസ്‌കാരം വ്യാഴം ഉച്ചക്ക് ഒരു മണിക്ക് പള്ളിത്താഴം ജുമ മസ്ജിദിൽ

Read More

വീട്ടിൽ നടത്തിയ കുടുംബ സൽക്കാ രത്തിന് ശേഷം ആതിഥേയ കുടുംബം ഒന്നടക്കം മരണപ്പെ സംഭവത്തിൽ ദുരൂഹത

മുംബൈ: വീട്ടിൽ നടത്തിയ കുടുംബ സൽക്കാരത്തിന് ശേഷം ആതിഥേയ കുടുംബം ഒന്നടക്കം മരണപ്പെ സംഭവത്തിൽ ദുരുഹ. രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് കിടന്നുറങ്ങിയ ഈ കുടുബത്തിലെ നാല് പേര്‍ മരിച്ചത്   തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയുണ്ടായെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നാലുപേരുടെയും മരണ കാരണം തണ്ണിമത്തനല്ല എന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങൾ പച്ച നിറത്തിലായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഇത് സാധാരണ ഭക്ഷ്യവിഷബാധയല്ല, മറിച്ച് ശക്തമായ ഏതെങ്കിലും…

Read More

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കുടുംബം ബെംഗളൂരുവില്‍ എത്തി

തിരുവനന്തപുരം: ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബെംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെയുള്ളവര്‍ കോളേജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് കോളേജ് അധികൃതര്‍ കുടുംബത്തെ വിവരം അറിയിച്ചു. കുടുംബം ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക്…

Read More

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഭർത്താവിനെ കാണാനില്ല

പൊന്നാനി :പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞ. രായിമരക്കാര്‍ വീട്ടില്‍ മുഹമ്മത്തിന്റെ ഭാര്യ ഫാത്തിമ (22) യാണ് മരിച്ചത്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് തിരൂര്‍ ഡിവൈഎസ്പി സിദ്ധിഖ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകം ആണോ എന്നുള്ള കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തുമണിയോടുകൂടി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടവരുണ്ടെന്നും പരിസരപ്രദേശങ്ങളിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും സിദ്ധിഖ്…

Read More

പൂവാട്ടുപറമ്പ് ഭൂമിയിടിഞ്ഞ കുഴിയിൽ വേലായുധൻ വേട്ടാത്ത് നിര്യാതനായി.

പുവ്വാട്ട് പറമ്പ് : പൂവാട്ടുപറമ്പ് ഭൂമിയിടിഞ്ഞകുഴിയിൽ വേലായുധൻ വേട്ടാത്ത് (65)നിര്യതനായി എസ് ഡി പി ഐ കോഴിക്കോട് ജില്ല പ്രവർത്തക സമിതി അംഗം സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ് ഡി ടി യൂ )ജില്ല കമ്മറ്റി അംഗം SDPI കുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡന്റ്‌ തുടങ്ങിയ ഭാരവാഹിത്തങ്ങൾ വഹിച്ചിരുന്നു. ഭാര്യ ഷൈജ. മക്കൾ ധാന്യ, ദിവ്യ. മരുമക്കൾ. ജയൻ തെങ്ങിലക്കടവ്, രതീഷ് നടക്കാവ്. സംസ്കാരം ഇന്നുരാത്രി (26/04/2026ഞായർ )10 മണിക്ക് വെസ്റ്റ് ഹിൽ പൊതു സ്മശാനം…

Read More

കായംകുളത്ത് 42കാരി പാമ്പുകടിയേറ്റ് മരിച്ചു

ആലപ്പുഴ: കായംകുളത്ത് 42കാരി പാമ്പുകടിയേറ്റ് മരിച്ച. ചേരാവള്ളി വടക്കേതോപ്പില്‍ സെലീനയാണ് മരിച്ചത്. കൊറ്റുകുളങ്ങരയിൽ വെച്ചാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി രണ്ട് പേർക്ക് ഇന്ന് പാമ്പ്കടിയേറ്റിരുന്നു. പോത്തൻകോട് വേങ്ങോട് സ്വദേശി ദുർഗ്ഗക്കാണ് പാമ്പ് കടിയേറ്റത്. വർക്കലയിൽ ആശാ വർക്കർക്കും കടിയേറ്റു. വീടിന്റെ അടുക്കളഭാഗത്ത് നിന്നാണ് ആശാ വർക്കർ ഷംനക്ക് പാമ്പ് കടിയേറ്റത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

Read More

ചിറയിൻ കീഴ് കുട്ടി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; മൂങ്ങയാണോ കടിച്ചതെന്ന് ചോദിച്ച് ആശുപത്രി ജീവനക്കാര്‍ കുട്ടിയോട് തമാശ പറയുകയുകയായിരുന്നു – പിതാവ്

തിരുവനന്തപുരം: പാമ്പുകടിയേറ്റ കുട്ടിയുമായി ആശുപത്രിയിലെത്തിയപ്പോള്‍ ജീവനക്കാര്‍ അത് ഗൗരവമായി എടുത്തില്ലെന്ന് ചിറയിൻ കീഴിൽ പാമ്പ് കടിയേറ്റ് മരിച്ച  കുട്ടിയുടെ പിതാവ് ദിലീപ് പറഞ്ഞു മൂങ്ങയാണോ കടിച്ചതെന്ന് ചോദിച്ച് ആശുപത്രി ജീവനക്കാര്‍ കുട്ടിയോട് തമാശ പറയുകയും നിസാരമായി കാണുകയും ചെയ്‌തു പിതാവ് പറഞ്ഞു. ഒരു സിസ്റ്റര്‍ മാത്രമാണ് കുട്ടിയെ ശ്രദ്ധിച്ചതെന്നും ബാക്കിയുള്ളവര്‍ കാര്യമായ പരിശോധനകള്‍ നടത്തിയില്ലെന്നും ദിലീപ് ആരോപിച്ചു. കടിയേറ്റെന്ന് പറഞ്ഞ് കുട്ടി കരയുമ്പോള്‍ മൂങ്ങയാണോ കടിച്ചതെന്ന് ചോദിച്ച് അവര്‍ തമാശ പറയുകയായിരുന്നു. ബ്ലഡ് ടെസ്റ്റില്‍ കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും കുട്ടിക്ക്…

Read More

ഇന്റേൺഷിപ്പ് പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണ് തിരൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

തിരൂർ: കോളജ് ഇന്റേൺഷിപ്പിന്റെ ഭാഗമായി പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബയോടെക്നോളജി വിഭാഗം വിദ്യാർത്ഥിനി ഷെഫീഖ (21) ആണ് മരിച്ചത്. തിരൂർ പറവണ്ണ സ്വദേശിനിയാണ്. പാലക്കാട് ജില്ലയിലെ ഒരു എൻജിനീയറിങ് കോളജില്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പേപ്പർ പ്രസന്റേഷൻ നടത്തിക്കൊണ്ടിരി ക്കെയാണ് സംഭവം. പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ ഷെഫീഖ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സഹപാഠികളും അധ്യാപകരും ചേർന്ന് സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

വാഴക്കാട് ഒല്പംകടവ് പൂളക്കൽ സി. കെ ആദം നിര്യാതനായി.

വാഴക്കാട്: വാഴക്കാട് ഒല്പംകടവ് പൂളക്കൽ സി. കെ ആദം (60) നിര്യാതനായി .ഭാര്യ: സീനത്ത് ഫറോക് മക്കൾ: ഖാനിമ, ഫർസാന, ഹംന, തമ്മാന.സഹോദരങ്ങൾ : പരേതനായ സി. കെ അഹമ്മദ് കുട്ടി, സി. കെ കമ്മു, സി. കെ കരീം, സി. കെ ആറ്റ മൊയ്‌ദീൻ, സി. കെ റസാഖ്, സി. കെ ബഷീർ, സി. കെ അബ്ബാസ്, ആസ്യ, ഫാത്തിമ, മറിയുമ്മ.

Read More

കുറ്റിക്കാട്ടൂർ പറക്കോളിൽ ഖദീജ നിര്യാതയായി

കുറ്റിക്കാട്ടൂർ :പറക്കോളിൽ പരേതനായ ഉമർക്കോയയുടെ ഭാര്യ ഖദീജ(73) നിര്യാതയായ. മക്കൾ:ഹനീഫ (സൗദി. ദമാം) അശ്‌റഫ്,ആരിഫ്(ഇലക്ട്രീഷൻ) അസ് ലിയത്ത്, മരുമക്കൾ: സക്കീന, നൂർജഹാൻ ,ഇസ് ബാന’ അബ്ദുൽ ഗഫൂർ (പാലാഴി ) മയ്യിത്ത് നമസ്കാരം കുറ്റിക്കാട്ടൂർ ടൗൺ ജുമാ മസ്ജിദ് വെള്ളി രാവിലെ 9.30. കണിയാത്ത് ജുമാ മസ്ജിദ് 10 മണിക്ക്

Read More