AI girlfriend

കിണറ്റിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

കണ്ണൂർ: ആലക്കോട് കരുവഞ്ചാലിൽ കിണറ്റിൽ വീണ് ഓട്ടോറിക്ഷാ ഡ്രൈവർ മരണപ്പെട്ടു. കരുവഞ്ചാൽ പുളിയൻപറമ്പ് സ്വദേശി രാജേഷ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കരുവഞ്ചാൽ മെയിൻ സ്റ്റാൻഡിലെ സജീവ സാന്നിധ്യമായിരുന്ന രാജേഷ് ദീർഘനാളായി ഇവിടെ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്കും നാട്ടുകാർക്കും വലിയ ആഘാതമായി. നിലവിൽ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മരണകാരണം സംബന്ധിച്ച കൂടുതൽ…

Read More

പുവാട്ടുപറമ്പ് തോട്ട്മുക്ക് വിളക്കാട്ടു പറമ്പ് വി പി ഉബൈദുള്ള ഹാജി നിര്യാതനായി.

പുവാട്ടുപറമ്പ് : തോട്ട്മുക്ക് വിളക്കാട്ടുപറമ്പ് വി പി ഉബൈദുള്ള ഹാജി (87) നിര്യാതനായി ഭാര്യ: കദീജ. മക്കൾ: റൈഹാനത്ത് വാഴക്കാട്, റംല താമരശ്ശേരി, ഷെരീഫ് വി പി, മർജാന കാരാട്. മരുമക്കൾ: റിയാസ് സി വാഴക്കാട്, അഷറഫ് എ കെ താമരശ്ശേരി, സഫ് ല പി കൂളിമാട്, അബ്ദുറഹ്മാൻ സി പി കാരാട്. സഹോദരങ്ങൾ: മുഹമ്മദ്‌, ബീരാൻ, ആയിഷ. മയ്യിത്ത് നിസ്കാരം  ബുധൻ  രാവിലെ 9.30 ന്ന് പുവാട്ടുപറമ്പ് അലുവിൻപിലാക്കൽ ജുമാ മസ്ജിദിൽ.  

Read More

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

പാലക്കാട്: വാണിയംകുളത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.മനിശ്ശേരിയിലാണ് സംഭവം. മനിശ്ശേരി വാച്ചാക്കര പ്രദീപ് കുമാറിന്റെ മകന്‍ പ്രവീഷാണ്(16) മരിച്ചത്. വാണിയംകുളം ടിആര്‍കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു പ്രവീഷ്. വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വൈകീട്ടോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Read More

പാമ്പ് കടിച്ചത് ഉറുമ്പാണെന്ന് തെറ്റിദ്ധരിച്ചു; ചികിത്സ വൈകി പെൺകുട്ടി മരിച്ചു

ആലപ്പുഴ: പാമ്പ് കടിച്ചത് ഉറുമ്പാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിയ പെൺകുട്ടി മരിച്ചു. ആലപ്പുഴ അരൂർ സ്വദേശി നിയ ലെനിൻ (13) ആണ് മരിച്ചത്. റെസിഡൻസ് അസോസിയേഷന്റെ വാർഷിക പരിപാടിയിൽ അവതരിപ്പിക്കാൻ നൃത്ത പരിശീലനത്തിന് പോകുന്നതിനിടെയാണ് സംഭവം. അരൂർസെന്റ് അഗസ്റ്റിൻ സ്കൂളിലെ വിദ്യാർഥിനിയാണ്. വീടിന്റെ പരിസരത്ത് വെച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചാണെന്നാണ് ആദ്യം തോന്നിയത്. തുടർന്ന് നൃത്തം പഠിക്കാൻ പോകാതെ വീട്ടിലേക്ക് മടങ്ങി. ഉറുമ്പ് കടിച്ചതായി വീട്ടുകാരോട് പറയുകയും ചെയ്തു. എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കുട്ടി…

Read More

മൂന്ന് വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു.

മലപ്പുറം:  മലപ്പുറത്ത് മൂന്ന് വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. ലപ്പുറം അരീക്കോട് സ്വദേശി ആസിഫിന്റെ മകന്‍ ഇവാന്‍ ആസിഫാണ് മരിച്ചത്. കുടുംബത്തോടൊപ്പം മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ റിസോട്ടിലെത്തിയപ്പോഴാണ് അപകടം.ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കോന്നൂര്‍കണ്ടിയിലെ കൊക്കൊ വില്ല റിസോര്‍ട്ടില്‍ ഞായറാഴ്ചയാണ് ദാരുണമായ സംഭവം. കീഴുപറമ്പ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്. കഴിഞ്ഞ ദിവസം റിസോര്‍ട്ടിലെത്തിയ കുടുംബം ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം.കുട്ടിയെ പൂളില്‍ വീണയുടന്‍ ഉടന്‍ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം അരീക്കോട്ടെ സ്വകാര്യ…

Read More

വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു.

കൊച്ചി:വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ച. കങ്ങരപ്പടി വേലത്തി കുളത്തിൽ കുളിക്കാനിറങ്ങിയ 16 വയസുള്ള രോഹിത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ രോഹിത് നീന്തുന്നതിനിടെ വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു.

Read More

മുൻ മേയറും ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

കോഴി ക്കോട് : മുൻ മേയറും ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. ദാസ (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സി.പി.എം. കോഴിക്കോട്‌ ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്‌. ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ്‌ ഡെപ്യൂട്ടി രജിസ്‌ട്രാറുമായ ടി.വി. ലളിതപ്രഭയാണ്‌ (സി.പി.എം. ടൗൺ ലോക്കൽ കമ്മിറ്റിയംഗം) ഭാര്യ. മക്കൾ: മിലി (ആർക്കിടെക്ട്‌, യു.എൽ.സി.സി.എസ്‌.), മിനി (എച്ച്‌.ആർ. ഓഫീസർ, കെൽട്രോൺ-തിരുവനന്തപുരം), മിഥുൻ (എൻജിനിയർ…

Read More

ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സ യിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു.

കോഴിക്കോട് : ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു അത്താണി കരിമ്പയില്‍ ഇലാഹിയ സ്‌കൂളിന് സമീപം മീത്തലെ ചാലക്കല്‍ സുബിന്‍പ്രേം – അഭിരാമി ദമ്പതികളുടെ ഇളയ മകള്‍ അല്ലി എന്ന അലംകൃതയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് കുട്ടി ടേബിളില്‍ നിന്നും വീണത്. ഡൈനിങ് ടേബിളില്‍ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്നു, ശബ്ദം കേട്ട് ഓടി എത്തിയപ്പോള്‍ കുട്ടി നിലത്ത് ബോധം കെട്ടു വീണ് കിടക്കുന്നതാണ് കണ്ടത് . ഉടന്‍തന്നെ സഹകരണ…

Read More

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡൽ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തി ദില്ലിസ്വദേശിയായ യുവ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു. ദില്ലി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്. ഇന്ന് പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിലായിരുന്നു അപകടം സംഭവിച്ചത്. നാളെ ഷൂട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തില്‍ ഉള്‍പ്പെട്ട പ്രധാന മോഡലാണ് മരണമടഞ്ഞ യുവാവ്.ദില്ലി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ദില്ലി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയത്….

Read More

കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ തെക്കെ ഇടക്കുനി ഗോപാലൻ അന്തരിച്ചു.

കുറ്റിക്കാട്ടൂർ :കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ തെക്കെ ഇടക്കുനി ഗോപാലൻ (82) അന്തരിച്ചു.’ഭാര്യ ജാനകി മക്കൾ അനിൽകുമാർ, രതീഷ് കുമാർ ബ്രിസിനസ്) റിജീഷ് കുമാർ (KSEB പൊറ്റമ്മൽ ) മരുമക്കൾ സുനിൽകുമാർ (പുവ്വാട്ടു പറമ്പ്) ഷീന, ഷിനി ,ജിനിഷ സംസ്ക്കാരം ഇന്ന് 3 മണിക്ക് തറവാട് ശ്മശാനത്തിൽ

Read More