മരുന്നുകള്‍ തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലയിൽ

കോഴിക്കോട് :ജി.എസ്.ടി കുറച്ചതിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലയില്‍ മരുന്ന്​ വില്‍ക്കുമെന്ന് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ (എ.കെ.സി.ഡി.എ). പുതുക്കിയ ജി.എസ്.ടി ഘടന അനുസരിച്ച് 33 ജീവന്‍രക്ഷാ മരുന്നുകളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ ജി.എസ്.ടി 12ല്‍നിന്ന് അഞ്ചുശതമാനമായും ഹെല്‍ത്ത് സപ്ലിമെന്റുകളുടേത്​ 18ല്‍നിന്ന് അഞ്ചുശതമാനമായും കുറച്ചിട്ടുണ്ട്. പഴയ സ്‌റ്റോക്ക്​ മരുന്നുകള്‍ പുതുക്കിയ നിരക്കില്‍ വില്‍ക്കുമ്പോള്‍ ചെറുകിട മരുന്ന്​ വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താൻ നടപടി സ്വീകരിക്കണമെന്ന് മരുന്ന്​ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ പ്രസിഡന്റ് എ.എന്‍….

Read More

ചൂടുകൂടി, ജില്ലയിൽ ചിക്കൻ പോക്സ് പടരുന്നു. ജാഗ്രത മതി.

കോഴിക്കോട് : മഴമാറി വെയിലിന് ചൂടു കൂടിയതോടെ ജില്ലയിൽ ചിക്കൻപോക്സ് തലപൊക്കി. ഈ മാസം 18 വരെ മാത്രം 126 പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞമാസം 200 പേർക്ക് രോഗ ബാധയുണ്ടായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരെ കൂടാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെയും പച്ചമരുന്ന് കഴിക്കുന്നവരുടെയും വീട്ടിൽ വിശ്രമിക്കുന്നവരുടെയും കണക്കുകൾ കൂടി പരിഗണിച്ചാൽ രോഗബാധിതരുടെ എണ്ണം കൂടും. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലുമടക്കം രോഗം പടർന്നു പിടിക്കുകയാണ്. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന്…

Read More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി.

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെയാണ് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ വളണ്ടിയർമാരാണ് ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തി വരികയായിരുന്നു. അബോധാവസ്ഥയിൽ തുടരുകയായിരുന്നു രോഗി. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇതേ രോഗബാധയോടെ ചികിത്സയിലുള്ളവരുടെ എണ്ണം 10 ആയി തുടരുന്നു. മൂന്ന് കുട്ടികളടക്കമാണ് ഈ ലിസ്റ്റിൽ…

Read More

നിയസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം :നിയമസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുകയായിരുന്നുവെന്നാണ് വിവരം. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടിക്ക് പകരം മന്ത്രി എം.ബി.രാജേഷാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

Read More

അമീബിക് മസ്തിഷ്കജ്വരം ; അമീബ മൂക്കിലൂടെ മാത്രമല്ല ശരീരത്തിൽ പ്രവേശിക്കുക. ആരോഗ്യ വിദഗധർ

തിരുവനന്തപുരം സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര ബാധിതർ വർധിക്കുമ്പോഴും രോഗകാരണമാകുന്ന അമീബ ശരീരത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധർ ആശയക്കുഴപ്പത്തിൽ. വെള്ളത്തിലുള്ള അമീബ മൂക്കിലൂടെയാണു തലച്ചോറിൽ പ്രവേശിക്കുന്നതെന്നാണു പൊതുധാരണ. നൈഗ്ലേരിയയാണ് ഇങ്ങനെ തലച്ചോറിൽ എത്തുന്നത്. എന്നാൽ, അകാന്തമീബ, ബാലമുത്തിയ എന്നീ അമീബകൾ ശ്വാസകോശം, മുറിവ് എന്നിവയിലൂടെ തലച്ചോറിൽ പ്രവേശിക്കാമെന്നു വിവിധ രാജ്യങ്ങളിലെ ഗവേഷണസ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അമീബിക് മസ്തിഷ്കജ്വരംബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഈയിടെ പ്രവേശിപ്പിച്ച 14 പേരിൽ 7 പേരിലും അകാന്തമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. സാഹചര്യം ഇതായിരിക്കെ മൂക്കിലൂടെ മാത്രമാണു രോഗം…

Read More

കണ്ണുകൾ തള്ളി… ആംഗ്യത്തിൽ റോഡിലുള്ളവരോട് ജീവൻ രക്ഷിക്കാൻ പറഞ്ഞ കുട്ടിയുടെ ജീവൻ രക്ഷിച്ചത് എങ്ങിനെ … തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങി ശ്വാസംമുട്ടിയാൽ എന്തുചെയ്യണം? ഡോ. മനോജ് വെള്ളനാടിൻ്റെ കുറിപ്പ് .

കണ്ണൂരിൽ  ഒരു പെൺകുട്ടിയുടെ തൊണ്ടയിൽ ബബിൾഗം കുടുങ്ങുകയും ഇതറിഞ്ഞ കുറച്ചു യുവാക്കൾ ചേര്‍ന്ന് കുട്ടിയെ രക്ഷിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുവാക്കളുടെ സമയോചിതമായ ഇടപെടലാണ് പെൺകുട്ടിക്ക് രക്ഷയായത്. അപൂര്‍വമായെങ്കിലും പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണത്. പലപ്പോഴും കുഞ്ഞുങ്ങളുടെ കാര്യത്തിലാണ് ഇത് സംഭവിക്കുന്നത്. തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്തു ചെയ്യണമെന്നറിയാതെ പലരും വിഷമിക്കും. എന്നാൽ ഈ സന്ദര്‍ഭങ്ങളിൽ ‘ഹൈംലിക് മാനുവർ’ എന്ന വിദ്യ പ്രയോഗിക്കണമെന്നാണ് ന്യൂറോ സർജൻ ഡോ. ​മനോജ് വെള്ളനാട് നിര്‍ദേശിക്കുന്നത്. ലോകത്തെമ്പാടും ഒരുപാട് മനുഷ്യരുടെ…

Read More

അമീബിക് മസ്തിഷ്ക ജ്വരം;11 കാരി ആശുപത്രി വിട്ടു. ജില്ലയിൽ ചികിത്സയിൽ 10 പേർ.

  കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ 11കാരി ഇന്നലെ ആശുപത്രി വിട്ടു. കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇനി രോഗം ബാധിച്ച് കോഴിക്കോട് ജില്ലയിൽ 10 പേരാണ് ചികിത്സയിലുള്ളത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്ന് കുട്ടികളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറുപേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്. ഇന്നലെ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട്…

Read More

കോഴിക്കോട് ഐ.സി.യു പീഡനക്കേസ്; സ്ഥലംമാറ്റിയ ജീവനക്കാര്‍ക്ക് തിരികെ നിയമനം.

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സ്ഥലംമാറ്റിയ ജീവനക്കാര്‍ക്ക് തിരികെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഗ്രേഡ് വണ്‍ അസിസ്റ്റന്റ്മാരായ ആസ്യ, ഷൈനി, ഗ്രേഡ് 2 അറ്റന്‍ഡര്‍മാരായ ഷൈമ, ഷനൂജ നഴ്‌സിങ് അസിറ്റന്റ് പ്രസീത എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് സ്ഥലംമാറ്റുകയുമായിരുന്നു. ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും ഷൈന, ആസ്യ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമായിരുന്നു സ്ഥലംമാറ്റിയത്….

Read More

ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്ത് വനിത ക്ലിനിക്.മന്ത്രി വീണാ ജോർജ് ഇന്ന് ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ച സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കും .സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചൊവ്വാഴ്ചകളിലാണ് സ്ത്രീകളുടെ ക്ലിനിക്കിന്റെ പ്രവര്‍ത്തനം. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടെയും പരിശോധനയ്ക്ക് മുന്‍ഗണന നല്കും. അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും നടത്തും. പരമാവധി സ്ത്രീകള്‍ വെല്‍നസ്…

Read More

അമീബിക് മസ്തിഷ്‌ക ജ്വരം ;രണ്ട് പേർ കൂടി മരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് രണ്ടു പേര്‍ കൂടി മരിച്ചതായി ആരോഗ്യവകുപ്പ്. തിരുവന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസ്സുകാരിയും കൊല്ലം വെള്ളിനല്ലൂര്‍ സ്വദേശിയായ 91 വയസുകാരനുമാണ് മരിച്ചത്. ഈ മാസം 11 ന് ആയിരുന്നു ഇരുവരുടെയും മരണം. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇന്നലെ രണ്ടുപേര്‍ക്കും കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട ജേണലില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ…

Read More