കേരളത്തിലെ യുവാക്കള്ക്കിടയില് എയ്ഡ്സ് രോഗം വര്ധിക്കുന്നുവെന്ന് കൊച്ചി മേയർ
കൊച്ചി: കേരളത്തിലെ യുവാക്കള്ക്കിടയില് എയ്ഡ്സ് രോഗം വര്ധിക്കുന്നുവെന്ന് കൊച്ചി മേയര വി.കെ. മിനിമോള്. അഞ്ചാറു വര്ഷമായിട്ട് കേരളത്തില് എയ്ഡ്സ് രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 18നും 20നും വയസിന് ഇടയിലുള്ള കുട്ടികളുടെ ഇടയിലാണ് രോഗം വര്ധിക്കുന്നത് എന്ന് മേയര് പറഞ്ഞു. അതിഭീകരമായൊരു കണക്ക് കൈയ്യില് കിട്ടിയിട്ടുണ്ട്. യുവാക്കള്ക്കിടയില് എയ്ഡ്സ് രോഗം വര്ദ്ധിച്ചിരിക്കുകയാണ്. അത് നമ്മള് കാണാതെ പോയിട്ട് കാര്യമില്ല. അത്തരം കാര്യങ്ങളില് നമ്മള് മാറി ചിന്തിക്കേണ്ട സമയമാണ്. ആണും പെണ്ണും ഒന്നിച്ച് ഇരിക്കുന്നതിലോ ഒന്നിലും നമ്മള് ആരും…

